കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ നേതാവിന്‍റെ മകനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ അഞ്ചിലധികം പേര്‍ കുറ്റക്കാരാണെന്നാണ് സൂചന. 18ആം തിയതി നല്‍കിയ പരാതിയില്‍ പൊലീസ് ഇന്നാണ് കേസെടുത്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പ്രമുഖരുടെ മക്കളുണ്ടെന്നാണ് സൂചന. ഹ്രസ്വസിനിമയില്‍ അഭിനയിച്ച പെണ്‍കുട്ടിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. ഒരു സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.  പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.