ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിവർപൂൾ എഫ്‌സി ട്രോഫി പരേഡിൽ ജനക്കൂട്ടത്തിലേയ്ക്ക് കാർ ഇടിച്ചുകയറി നിരവധി പേർക്ക് പരുക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകുന്നേരം നഗരമധ്യത്തിലെ വാട്ടർ സ്ട്രീറ്റിൽ നടന്ന സംഭവത്തെ തുടർന്ന് ആകെ 27 പേരെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനക്കൂട്ടത്തിലേയ്ക്ക് പാഞ്ഞു കയറിയ വാഹനത്തിടയിൽ 4 പേർ കുടുങ്ങിയിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ചെറിയ പരുക്കുകൾ മാത്രം പറ്റിയ 20 പേരെ സംഭവസ്ഥലത്ത് പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. സംഭവത്തെ ഭീകരതയുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ലെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് ഒരു വാർത്താ സമ്മേളനത്തിൽ ഊന്നിപ്പറഞ്ഞു. ലിവർപൂളിൽ തന്നെയുള്ള 53 വയസ്സുള്ള വെളുത്ത വംശജനായ ബ്രിട്ടീഷുകാരനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ലിവർപൂൾ പ്രീമിയർ ലീഗ് നേടിയത് ആഘോഷിക്കാൻ ആയിരക്കണക്കിന് ആളുകൾ തെരുവുകളിൽ നിരന്നിരുന്നു. സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ നടത്തുകയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പോലീസ് പറഞ്ഞു.