ശരവേഗത്തില്‍ സൂപ്പര്‍ ബൈക്കില്‍ പാഞ്ഞ തെലുങ്ക് താരം സായ് ധരം തേജിന് വാഹനാപകടത്തില്‍ പരിക്ക്. അമിത വേഗതയാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്. അപകടത്തില്‍ പരിക്കേറ്റ സായ് ധരം തേജ് അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സൂപ്പര്‍ ബൈക്കിന് വലിയ കേടുപാടുകളാണ് സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി ഹൈദരാബാദിലെ മധപുര്‍ കേബില്‍ പാലത്തിലാണ് നടന്റെ ബൈക്ക് അപകടത്തില്‍ പെട്ടത്. അമിതവേഗത്തിലെത്തിയ ബൈക്ക് റോഡിലുണ്ടായിരുന്ന ചരലില്‍ കയറിയതാണ് അപകടത്തിന് കാരണമായത്. അപകടത്തില്‍ അദ്ദേഹത്തിന് ബോധക്ഷയം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, മദ്യലഹരിയിലുണ്ടായ അപകടമല്ലെന്ന് പോലീസ് അറിയിച്ചു. ഹെല്‍മറ്റ് കൃത്യമായി ധരിച്ച് വാഹനമോടിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്നാല്‍, അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് നടനെതിരേ പോലീസ് കേസെടുത്തു.
Leave a Reply