ജോസ് വേങ്ങത്തടം
റീജണല്‍ മാനേജര്‍
ദീപിക ബാംഗ്ലൂര്‍
ദൈവം നമ്മോടൊപ്പം എന്ന സന്ദേശംനല്‍കിക്കൊണ്ടാണ് ഒരോ ക്രിസ്തുമസും നമ്മളിലൂടെ കടന്നുപോകുന്നത്. എന്റെ സന്തോഷത്തില്‍, വേദനയില്‍, രോഗത്തില്‍, മാനസിക തകര്‍ച്ചയില്‍, പഠത്തില്‍, ജോലിയില്‍, എല്ലാത്തിലും എന്നോടൊപ്പം ദൈവമുണ്ട്. ഇതു മനസിലാക്കുന്ന ഞാന്‍ എങ്ങനെ ക്രിസ്തുവില്‍ സന്തോഷിക്കാതിരിക്കും. ക്രിസ്തുമസ് സന്തോഷത്തിന്റെ തിരുനാളാണ്. ദൈവത്തിന്റെ രൂപം എന്റെ സഹോദരിരില്‍ ദര്‍ശിക്കുവാന്‍, ഏതുരൂപത്തിലും ഭാവനത്തിലും എന്നിലെ ദൈവാംശം അവിനില്‍ കാണുവാന്‍ എന്നിലെ ഞാന്‍ എന്ന ഭാവത്തെ തച്ചുടച്ച് എന്നെ ഞാനാക്കി മാറ്റിയ ദൈവത്തിന്റെ ജനനം അതാണ് ക്രിസ്തുമസ്.
ഈ പുണ്യദിനം നമ്മളെ
ഒത്തിരി കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.
വിശുദ്ധ ഫ്രാന്‍സിസ് അസീസിയെപ്പോലെ കാണുന്നവരോടും ‘നിനക്കു നല്ലതുവരട്ടെ’ എന്നു പറയുവാന്‍ പുല്‍ക്കൂടിലെ ഉണ്ണി നിന്ന ഓര്‍മപ്പെടുത്തുന്നു. മനുഷ്യമനസിനെ വൃണപ്പെടുത്തു വാക്കുകള്‍ ഏറിവരു ഈ കാലത്ത് എല്ലാവര്‍ക്കും നന്മയായി സമാധാനമായി വ ഉണ്ണിയേശു അനുഗ്രഹത്തിന്റെ രക്ഷയുടെ ജന്മമായി മാറുു. ശാപവാക്കുകള്‍ ഉപേക്ഷിക്കാം. നമ്മുടെ വാക്കുകള്‍ അനുഗ്രഹത്തിന്റെതായാല്‍ നമ്മിലും വചനം മാംസമാകും.

ജപ്പാനില്‍ ഒരു ബുദ്ധഹാളുണ്ട്. അമ്പതോളം വ്യത്യസ്ത ഭാവങ്ങളുള്ള ബുദ്ധ ബിംബങ്ങള്‍. അമ്പതു ബുദ്ധന്മാര്‍ക്കും വെവ്വേറെ ക്യാബിനും ധൂപാര്‍ച്ചനയും പ്രാര്‍ത്ഥനകളും. സന്ദര്‍ശകരുടെ മത്സരപുകയേറ്റ് അമ്പതു ബുദ്ധന്മാരും കറുത്തു കരുവാളിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടായിരം വര്‍ങ്ങളിലെ വാണിജ്യ ക്രിസ്തുമസ് ആചരണം ഉണ്ണീശോയുടെ മുഖം വികൃതമാക്കിയോ…. വിശ്വാസിയുടെ അന്ധവിശ്വാസങ്ങള്‍…. കുടുംബവവഴക്കുകള്‍… ഭ്രൂണഹത്യകള്‍, മയക്കുമരു്, മതനിന്ദ, ആരാധനാലയങ്ങള്‍ തകര്‍ക്കല്‍, യുദ്ധങ്ങള്‍… പ’ിക നീളുു. ഉണ്ണിയേശു ഇല്ലാത്ത പുല്‍ക്കൂടുകള്‍…..
സ്വയം തീര്‍ക്കു പുകമറക്കുള്ളില്‍ ഉണ്ണിയേശു ഉണ്ടെ സത്യം അറിയാന്‍ വൈകുന്തോറും നമ്മിലെ തീര്‍ത്ഥാടകന്‍ മടിയനാകും; വൃദ്ധമാതാപിതാക്കളെ ഉപേക്ഷിക്കും, അവര്‍ക്കു നല്‍കു മരുിനും ഭക്ഷണത്തിനും കണക്ക് കുറിച്ചിടും, ബാലഭവനങ്ങളിലെ അന്തേവാസികളുടെ എണ്ണം വര്‍ദ്ധിക്കും.
കനിവിന്റെ കരങ്ങള്‍ നീ’ി സ്പര്‍ശിക്കുതും ക്രിസ്തുമസ് സന്ദേശമാണ്. നമ്മുടെ വീടുകളില്‍ പരദേശി ഉണ്ടാകുമോ? നമ്മുടെ കുടുംബങ്ങളില്‍ കാരാഗ്രഹവാസി ഉണ്ടാകുമോ? നമ്മുടെ സ്ഥാപനങ്ങളില്‍ അഭയാര്‍ത്ഥികള്‍, അംഗവൈകല്യം ഉള്ളവര്‍, അന്ധര്‍, മുടന്തര്‍ . . . . ഉണ്ടാകുമോ?
അച്ചടിച്ച ക്രിസ്തുമസ് ആശംസാകാര്‍ഡിനൊപ്പം നമുക്കും എഴുതി ചേര്‍ക്കാം. ‘നീ വിഷമിക്കരുത്’…. പഠിച്ച് ഡിഗ്രി സമ്പാദിച്ചി’ും ജോലി ലഭിക്കാത്തതിന്, കാരണമില്ലാതെ ഭര്‍ത്താവ് മുറിപ്പെടുത്തിയതിന്…… പെ’െുണ്ടായ സാമ്പത്തിക നഷ്ടത്തിന്…. രോഗങ്ങളാല്‍ ഹൃദയം നുറുങ്ങുതിന്……. ബിസിനസ് ക്ഷയിച്ചതിന്….

ഈ ക്രിസ്തുമസ് എന്നെ ഓര്‍മപ്പെടുത്തുന്നത് ഞാനൊരു നക്ഷത്രമാകരണമെന്നാണ് പ്രകാശം ചൊരിയുന്ന നക്ഷത്രം. ജ്ഞാനികള്‍ക്കു ഉ്ണ്ണിയിലേക്കു നക്ഷത്രം ഒരു വിളക്കായതുപൊലെ, എ്ന്റെ ജീവിതത്തിലൂടെയും സകലര്‍ക്കും ഞാന്‍ ഈശോയിലേക്കു വഴികാട്ടിയാകണം. ഒരു ശ്രമകരമായ കാര്യമാണത്. എന്റെ ഭവനത്തില്‍, സമൂഹത്തില്‍, ജോലി സ്ഥലങ്ങളില്‍, വഴിയോരങ്ങളില്‍, വെളിച്ചമായി സന്തോഷമായി, സമാധാനമായി ഞാന്‍ മാറണം. എന്നിലുളവാകുന്ന സമൂലമാറ്റം എ്‌ന്നെ ഈശോയുടെ ഒരു പ്രേക്ഷിതമായി മാറ്റും.
ഈ വലിയ മാറ്റമാകട്ടെ എന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ്. എല്ലാം ആയിരുന്നവന്‍ ശൂന്യവല്‍ക്കരണത്തിലൂടെ ഒന്നുമില്ലാത്തവനായി. എന്നെ ഞാനാക്കാന്‍ ദൈവമനുഷ്യനായി പൂല്‍ക്കൂട്ടില്‍ പിറന്നവനു ഒരായിരം നന്ദി. എ്ല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍.