വിശ്വാസികളുടെ എണ്ണം കുറഞ്ഞതിനേത്തുടര്‍ന്ന് യൂറോപ്പിലും ചില പാശ്ചാത്യ രാജ്യങ്ങളിലും പള്ളികള്‍ വില്‍പനക്ക് വെച്ച വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ അങ്ങനൊരു വാര്‍ത്ത വന്നിരിക്കുന്നു.ഒരു പ്രമുഖ പത്രത്തിന്റെ ബാംഗ്ലൂര്‍ എഡിഷനിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ‘ദൈവാലയം വില്‍പനക്ക്’എന്നാണ് തലക്കെട്ട്.
ബംഗളുരുവിലെ ഒരു വിഭാഗം മലയാളി വിശ്വാസികള്‍ ആരാധനക്ക് സമീപിച്ചിരുന്ന പള്ളിയാണ് വില്‍പനക്ക് വെച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് പള്ളി . മൂന്നു കോടി രൂപയാണ് മുഖവില.
പരസ്യത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ദൈവാലയം വില്‍പനക്ക്, കെആര്‍പുരം മെയിന്‍ റോഡിന് അഭിമുഖമായി 4800സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന പൗരസ്ത്യ മാതൃകയില്‍ ത്രോണോസുകൂടിയ പള്ളിയും മൂന്ന് മുറികളുള്ള പാഴ്‌സനേജും കമ്മ്യൂണിറ്റി ഹാള്‍, ഹോസ്റ്റലിന് അനുയോജ്യമായ ഹാള്‍, കിച്ചണും അനുബന്ധമായി സെക്യൂരിറ്റി റൂമും ഉള്ള കെട്ടിട സമുച്ചയം വില്‍പനക്ക്. താല്‍പര്യമുള്ളവര്‍ നേരിട്ട് ബന്ധപ്പെടുക.