പൗരത്വ ദേഭഗതി നിയമത്തിനെതിരേ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രതിഷേധിക്കുന്നു. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് സംയുക്ത സത്യഗ്രഹം നടത്തുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും എൽഡിഎഫ്-യുഡിഎഫ് കക്ഷിനേതാക്കളും ഇന്നു രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യഗ്രഹ സമരം നടത്തും.
മുഖ്യമന്ത്രി സത്യഗ്രഹമിരിക്കുന്ന സാഹചര്യത്തിൽ രക്തസാക്ഷി മണ്ഡപത്തിനു ചുറ്റും സുരക്ഷ കർശനമാക്കി. വൻ പോലീസ് സംഘത്തെയും ഇവിടെ വിന്യസിച്ചിരിക്കുകയാണ്. സമരത്തിനു ശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ചേരുന്നുണ്ട്. യുഡിഎഫിന്റെ തുടർ സമര പരിപാടികൾ യോഗത്തിൽ ചർച്ചയാകും. ഇടതുമുന്നണി നേതൃയോഗവും എകെജി സെൻററിൽ ചേരുന്നുണ്ട്. എൽഡിഎഫിന്റെ തുടർസമരങ്ങൾ യോഗം ചർച്ച ചെയ്യും.
Leave a Reply