ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ജോലി ചെയ്യുന്ന അവസരത്തിൽ കൈയ്യിൽ നിന്ന് ചിലവായ തുകയ്ക്ക് അർഹമായ നികുതി ഇളവ് ലഭിക്കുന്നതിനുള്ള അവകാശം നമ്മൾക്കുണ്ടെന്ന് എത്രപേർക്ക് അറിയാം ? വർക്ക് ഫ്രം ഹോം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പലപ്പോഴും ജീവനക്കാർക്ക് സ്വന്തമായുണ്ടാകുന്ന ചിലവുകൾ പലവിധമാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ നികുതി ഇളവുകൾ ക്ലെയിം ചെയ്യുവാൻ സാധിക്കും. ജോലിയുടെ ആവശ്യങ്ങൾക്കായി സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കുന്ന സാഹചര്യത്തിൽ ആണ് ഈ രീതിയിലുള്ള ഇളവുകൾ ലഭിക്കുന്നത്. മറിച്ച് തൊഴിലുടമ ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് പണം നൽകിയാൽ ജീവനക്കാർക്ക് ഇത്തരം ഇളവുകൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല.
ജീവനക്കാർ ക്ലെയിം ചെയ്യുന്ന വർഷം നികുതി അടച്ചിരിക്കണം. എന്നാൽ ചിലവഴിച്ചതിന്റെയും നികുതി അടയ്ക്കുന്ന നിരക്കിന്റെയും അടിസ്ഥാനത്തിൽ പിന്നീട് നികുതി ഇളവ് ലഭിക്കും. ഉദാഹരണത്തിന് 60 പൗണ്ട് ചിലവഴിക്കുകയും 20 % നിരക്കിൽ നിങ്ങളുടെ നികുതി അടയ്ക്കുകയും ചെയ്തുവെങ്കിൽ 60 പൗണ്ടിന്റെ 20 ശതമാനമായ 12 പൗണ്ട് പിന്നീട് നികുതി ഇളവായി ലഭിക്കും. ചില ക്ലെയിമുകൾ ലഭിക്കാൻ ചിലവഴിച്ചതിന്റെ രേഖകൾ സൂക്ഷിച്ചിരിക്കണം.
വർക്ക് ഫ്രം ഹോമിനോട് അനുബന്ധിച്ചുണ്ടാകുന്ന ചിലവുകൾ, യൂണിഫോം, ജോലിക്കാരുടെ മറ്റ് വസ്ത്രങ്ങൾ, ജോലിയോട് അനുബന്ധിച്ചുള്ള യാത്ര ചിലവുകൾ, മറ്റ് ഉപകരണങ്ങൾ വാങ്ങുന്നതിന് തുടങ്ങിയ കാര്യങ്ങൾക്ക് നികുതി ഇളവുകൾക്കായി അപേക്ഷിക്കാൻ സാധിക്കും . എന്തൊക്കെ കാര്യങ്ങൾക്കായി നികുതി ഇളവുകൾ ലഭ്യമാകുമെന്നതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ താഴെ പറയുന്ന ഗവൺമെൻറ് വെബ്സൈറ്റിൽ ലഭ്യമാണ്.
https://www.gov.uk/tax-relief-for-employees
Leave a Reply