മുതലമടയിൽ വിദ്യാർത്ഥിനിയും യുവാവും തൂങ്ങി മരിച്ചു. മുതലമട സ്വദേശികളായ അർച്ചന, ഗിരീഷ് എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അർച്ചനയെ വീട്ടിലും ഗിരീഷിനെ മിനുക്കംപാറയിലെ വീടിന് സമീപത്തുമാണ് മരിച്ചനിലയിൽ കണ്ടത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പത്താംക്ലാസ് വിദ്യാർത്ഥിനിയാണ് അർച്ചന. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇരുവരുടേയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)
Leave a Reply