കണ്ണൂര്‍: ലൈംഗിക ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയ കോളേജ് മാസിക വിവാദത്തില്‍. സ്വയം ഭോഗം ചെയ്യുന്ന ചിത്രം, നഗ്നയായ സ്ത്രീയില്‍ നിന്നും ആര്‍ത്തവ രക്തം ഒഴുകുന്ന ചിത്രം, എന്നിവ മാസികയില്‍ അച്ചടിച്ചിട്ടുണ്ട്. ലൈംഗികതയെ കുറിച്ചുള്ള മറയില്ലാത്ത തുറന്നെഴുതലുകള്‍ ഉള്‍ക്കൊള്ളുന്ന മാസികയുടെ ഉള്ളടക്കത്തില്‍ അക്രമപരമായ ലൈംഗികത, ബലാത്സംഗം, ആര്‍ത്തവം, സ്ത്രീ സ്വവര്‍ഗ ലൈംഗികത എന്നിവയെ കുറിച്ച് പരാമര്‍ശമുണ്ട്.
കാസര്‍കോട്ടെ മുന്നാടിലുള്ള പീപ്പിള്‍സ് കോപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ മാസികയില്‍ ശ്ലീലമല്ലാത്ത തരത്തിലുള്ള വാക്കുകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയതിനെതിരെയാണ് വിവാദം കൊഴുക്കുന്നത്. ‘ഉറ മറച്ചത്’ എന്ന പേരിലാണ് മാസിക പുറത്തിറങ്ങിയത്.
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. മാസിക അശ്ലീല പ്രസിദ്ധീകരണങ്ങളെയാണ് ഓര്‍മിപ്പിക്കുന്നതെന്നും സ്ത്രീകള്‍ ഇത് മറിച്ചുനോക്കാന്‍ പോലും അറയ്ക്കുകയാണെന്നുമാണ് പ്രധാനമായും വിമര്‍ശനം ഉയരുന്നത്. മാസികയില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.
മറയില്ലാത്ത ചില തുറന്നെഴുത്തുകൾ എന്ന് കവറിൽ വ്യക്തമാക്കിയിട്ടുണ്ട്. ആർത്തവം, ലൈംഗികത, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള അന്വേഷണമാണ് മാഗസീനെന്ന് കോളജ് സ്റ്റുഡന്റ്‌സ് യൂണിയൻ ചെയർമാനും എസ്‌എഫ്‌ഐ നേതാവുമായ മൂന്നാം വർഷ ബിഎ മലയാള വിദ്യാർത്ഥി ആഷിക് മുസ്തഫ പറഞ്ഞു.
2018-19 അധ്യയന വർഷത്തിലെ മാഗസീൻ ഫെബ്രുവരി അവസാനമാണ് പുറത്തിറക്കിയത്. മാഗസീൻ ചിന്തോദ്ദീപകമാണെന്നും പ്രകോപനപരമല്ലെന്നും ആഷിക് മുസ്തഫ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം മാഗസിൻ പുറത്തിറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്ന സമയത്ത് ലൈംഗികത, ആർത്തവം, ലിംഗസമത്വം എന്നീ വിഷയങ്ങൾ കേരളത്തിൽ ചർച്ചയായിരുന്നുവെന്ന് മാഗസിൻ എഡിറ്റർ ആകാശ് പല്ലം പറഞ്ഞു. ഈ എന്തുകൊണ്ട് മാഗസിൻ പുറത്തിറക്കിക്കൂട എന്ന് ഞങ്ങൾ ചിന്തിച്ചു- അദ്ദേഹം പറഞ്ഞു
കത്വയിൽ ക്രൂര പീഡനത്തിനിരയായി മരിച്ച ആസിഫയ്‌ക്കായി സമർപ്പിച്ചു കൊണ്ടുള്ള കവിതയിലാണ് മാഗസീൻ തുടങ്ങുന്നത്. ‘തൂ’എന്ന തലക്കെട്ടിലെ കവിത ശക്തമായ ഭാഷയിൽ സമൂഹത്തെ കുറ്റപ്പെടുത്തിയിരിക്കുന്നു. ഇത് എഴുതിയതാരെന്ന് വ്യക്തമാക്കിയിട്ടില്ല. ഒരു തിരിച്ചടി ഉണ്ടാവുകയാണെങ്കിൽ വിദ്യാർഥിയ്ക്കും പ്രശ്നം ഉണ്ടാവാവാൻ പാടില്ലെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു- ഇംഗ്ലീഷ് വകുപ്പിലെ സ്റ്റാഫ് എഡിറ്ററും ഫാക്കൽറ്റി അംഗവുമായ അനു സെബാസ്റ്റ്യൻ പറഞ്ഞു.
മാഗസിൻ കമ്മിറ്റി അംഗങ്ങൾക്കായി നടന്ന ക്യാമ്പിലാണ് കവിതയെഴുതിയതെന്ന് അനു സെബാസ്റ്റ്യൻ പറഞ്ഞു. ബലാത്സംഗത്തിന് ശേഷമുള്ള വികാരത്തെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു മൂന്നാം വർഷ ബിഎ മലയാള വിദ്യാർത്ഥിനിയായ വിനീത സിയുടെ കവിതയായ ‘അവർ അന്നു ഏറെ കിതച്ചു’. ആർത്തവത്തിന് അശുദ്ധി ഉണ്ടോ?” എന്ന് മൂന്നാം വർഷ ബികോം വിദ്യാർത്ഥിനിയായ അശ്വിനി സി ചോദിക്കുന്നു. മതപരമായ വിശുദ്ധ പുസ്തകങ്ങളിൽ സ്വവർഗ പ്രണയം പരാമർശിക്കുന്നതായി മലയാള വിദ്യാർത്ഥി പാർവതിയുടെ ‘ലെസ്സാപിയൻസ്’ പറയുന്നു.“എന്താണ് മറയ്ക്കാൻ ഉള്ളത്,”എന്നാണ് മൂന്നാം വർഷ ഗണിത വിദ്യാർത്ഥി ഹസ്‌നാഥ് ബീവി ചോദിക്കുന്നത്.
കെ എസ് യു പരാതി നൽകി
അതേസമയം മാഗസീനിനെതിരെ കെ എസ് യുവും എബിവിപിയും രംഗത്തെത്തി. ലൈംഗികത സ്വീകരിക്കുന്നതിനായി എസ്എഫ്ഐ മാർക്സിസത്തിൽ നിന്ന് വ്യതിചലിക്കുന്നതായി എബിവിപി പറഞ്ഞു. ആർത്തവം ചർച്ച ചെയ്യപ്പെടേണ്ടതാണ്. എന്നാൽ കോളജ് മാഗസീൻ അതിനുള്ള ഇടമല്ല. മാധ്യമശ്രദ്ധ നേടുന്നതിന് വേണ്ടി മാത്രം ലക്ഷ്യമിട്ടുള്ളതാണ് ഈ മാഗസീനെന്ന് എബിവിപി കുറ്റപ്പെടുത്തുന്നു.
കെ എസ് യു പൊലീസിലും കളക്ടർക്കും കണ്ണൂർ സർവകലാശാലയിലും പ്രധാനമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിലും പരാതി നൽകി. “അതിൽ അശ്ലീല വാക്കുകളും അനുചിതമായ ചിത്രങ്ങളും നിറഞ്ഞിരിക്കുന്നു. ഞങ്ങൾക്ക് മാസിക വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയില്ല, ”പരാതികൾ നൽകിയ കെഎസ്‌യു ജില്ലാ സെക്രട്ടറി മാർട്ടിൻ അബ്രഹാം പറഞ്ഞു. അദ്ദേഹം കോളജിലെ വിദ്യാർത്ഥിയല്ല.
അശ്ലീലം പ്രചരിപ്പിക്കാൻ സൃഷ്ടിപരമായ സ്വാതന്ത്ര്യം ഉപയോഗിക്കാനാവില്ലെന്ന് അബ്രഹാം പറഞ്ഞു. “മാഗസിൻ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ലേഖനങ്ങളിൽ 70 ശതമാനവും എഴുതിയത് സ്ത്രീ വിദ്യാർത്ഥികളാണെന്ന് മലയാള വിദ്യാർത്ഥിനിയും മാഗസിൻ കമ്മിറ്റി അംഗവുമായ അതിര വി പറഞ്ഞു. “ഈ വിഷയങ്ങൾ എല്ലായ്പ്പോഴും ചർച്ചചെയ്യപ്പെടും, ഞങ്ങൾ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുകയാണ് ചെയ്തത്- അവർ പറഞ്ഞു. എന്നാൽ ലഭിക്കുന്ന പ്രതികരണങ്ങൾ പ്രതീക്ഷിച്ചതിന് വിരുദ്ധമാണെന്നും അവർ പറഞ്ഞു. ലൈംഗികതയ്ക്കും ആർത്തവത്തിനും യാതൊരു വിലക്കും ഇല്ലെന്ന് പറയാൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ ഈ വിഷയങ്ങൾ വീണ്ടും മറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
Leave a Reply