അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ല എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിക്കെതിരെയും റായ്ബറേലിയില്‍ സമാന പോസ്റ്ററുകള്‍.

ഞങ്ങളുടെ ലോക്‌സഭാ എംപിയെ കാണാനില്ല. അവര്‍ എവിടെയാണെന്ന് കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതാണ് എന്ന് എഴുതിയ പോസ്റ്റുകളാണ് റായ്ബറേലി മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

പോസ്റ്ററുകള്‍ പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. ഉത്തര്‍പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം രാഹുലും സോണിയയും റായ്ബറേലിയിലും അമേഠിയിലും എത്തിയിരുന്നില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ബഹുമാനപ്പെട്ട പാര്‍ലമെന്റേറിയനെ കാണാനില്ല എന്നെഴുതിയ പോസ്റ്ററുകള്‍ രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.