ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കൺസർവേറ്റീവ് പാർട്ടി ചെയർമാൻ നാദിം സഹാവിയുടെ സാമ്പത്തിക കാര്യങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രി റിഷി സുനക്. നികുതി തർക്കത്തിൽ കഴിഞ്ഞ ദിവസം 1 മില്യൺ പൗണ്ടിലധികം പിഴ ചുമത്തിയിരുന്നു. പാർട്ടി ചെയർമാൻ ആയാലും ഉത്തരം വേണ്ട ചില ചോദ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. പുതിയ ഉപദേഷ്ടാവ് ലോറി മാഗ്നസിന്റെ അന്വേഷണം സഹാവിയുടെ മന്ത്രിതലങ്ങളിലേക്കും വ്യാപിപ്പിച്ചേക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നേരത്തെ നികുതി ഒടുക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതും പരിശോധനയ്ക്ക് വിധേയമാണ്. റിഷി സുനകുമായുള്ള തർക്കത്തെ തുടർന്ന് നടപടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. തർക്കം വളരെ ഗൗരവമുള്ളതാണെന്നും മുൻപോട്ട് നീങ്ങുംതോറും കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതാണെന്നും അവർ പറയുന്നു. എന്നാൽ ഒക്ടോബറിലാണ് കൺസർവേറ്റീവ് പാർട്ടി ചെയർമാനായി സഹാവിയെ നിയമിച്ചത്. ആ സമയങ്ങളിൽ ഒന്നും തന്നെ യാതൊരു പ്രശ്നവും ഇല്ലായിരുന്നെന്നുമാണ് പുറത്ത് വരുന്ന വിവരം.

എംപിമാരോട് വിഷയത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച സഹാവി അറിയിച്ചു. എന്നാൽ ആദ്യം പ്രധാനമന്ത്രി എം പി യെ ന്യായീകരിച്ചു രംഗത്ത് വന്നതായും വിമർശകർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽ സമഗ്രതയും പ്രൊഫഷണലിസവും ഉത്തരവാദിത്തവും കൊണ്ടുവരുമെന്ന സർക്കാരിന്റെ തീരുമാനത്തെ സഹാവി അട്ടിമറിച്ചെന്നും അതുകൊണ്ട് നടപടി ഉണ്ടാകുമെന്നും അധികാരികൾ പറഞ്ഞു. ഉത്തരം നൽകേണ്ട ചില ചോദ്യങ്ങളിൽ നിന്നും ആർക്കും ഒഴിഞ്ഞു മാറാൻ ആകില്ലെന്നും, അതിന് നിർബന്ധമായും ഉത്തരം നൽകേണ്ടി വരുമെന്നുമാണ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ വാദം.