ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്ന ഗുണ്ടാ സംഘങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ ഒരുങ്ങി ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ. ടെൽഫോർഡ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മുൻനിര അഭിഭാഷകൻ ടോം ക്രൗതർ അന്വേഷണത്തിൽ പ്രധാന പങ്ക് വഹിക്കും. കൂടാതെ, ഇത്തരം സംഘങ്ങളുടെ ജനസംഖ്യാശാസ്‌ത്രം, അവരുടെ ഇരകൾ, ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലെ സാംസ്‌കാരിക ഘടകങ്ങൾ എന്നിവ പഠിക്കാൻ ബറോണസ് ലൂയിസ് കേസി മൂന്ന് മാസത്തെ ദേശീയ ഓഡിറ്റിന് നേതൃത്വം നൽകും.

അതേസമയം കൺസർവേറ്റീവ് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ് ഈ പദ്ധതി “തികച്ചും അപര്യാപ്തമാണ്” എന്ന് വിമർശിച്ചുകൊണ്ട് രംഗത്ത് വന്നു. രാജ്യത്തുടനീളം നടത്തേണ്ട അന്വേഷണത്തിൻെറ ആവശ്യം അദ്ദേഹം ആവർത്തിച്ച് പറയുകയും ചെയ്തു. ദേശീയ അന്വേഷണം ആരംഭിക്കാത്തതിന് പ്രധാനമന്ത്രിയെ ടെക്ക് ശതകോടീശ്വരൻ എലോൺ മസ്‌ക് വിമർശിച്ചതിന് പിന്നാലെ ഈ വിഷയം അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോതർഹാം, റോച്ച്‌ഡെയ്ൽ തുടങ്ങിയ പട്ടണങ്ങളിൽ വെള്ളക്കാരായ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് പാക്കിസ്ഥാൻ വംശജരായ പുരുഷൻമാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെ എലോൺ മസ്‌കും കെയർ സ്റ്റാർമറും തമ്മിൽ തർക്കം ഉണ്ടായത് ശ്രദ്ധേയമായിരുന്നു. പ്രൊഫ. അലക്‌സിസ് ജെയുടെ 2014-ലെ റിപ്പോർട്ട് പ്രകാരം റോതർഹാമിൽ 1,400 പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അടുത്തിടെ, ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാമിനൊപ്പം ഡാൻ കാർഡൻ, സാറാ ചാമ്പ്യൻ, പോൾ വോ എന്നിവരുൾപ്പെടെ ലേബർ എംപിമാർ പുതിയ അന്വേഷണം ആവശ്യപ്പെട്ടത്.