സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കാൻ സർക്കാർ. സംസ്ഥാനത്താകെ പൊതുപരിപാടികൾ നിയന്ത്രിക്കാൻ തീരുമാനം. മാർച്ച് മാസത്തിലെ പൊതുപരിപാടികൾക്കാണ് നിയന്ത്രണം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഉപേക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം എട്ട് മുതലുള്ള പരീക്ഷകൾ നടത്തും. പ്രൊഫഷണൽ കോളേജടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾക്കും പ്രാക്ടിക്കലിനും മാറ്റമുണ്ടാകില്ല.

WhatsApp Image 2024-12-09 at 10.15.48 PM

സംസ്ഥാനത്തെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അടിയന്തര മന്ത്രിസഭായോഗം വിശദമായി പരിഗണിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആശങ്കക്ക് അടിസ്ഥാനമുണ്ടെന്നല്ല മറിച്ച് മുൻകരുതൽ കര്‍ശനമാക്കി രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുകമാത്രമാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍.