ചെന്നൈ : ‘കൊറോണ ഗാർഡ്’ എന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചെടുത്തതായി പുണെ ഇന്ററാക്ടീവ് റിസർച് സ്കൂൾ ഫോർ ഹെൽത്ത് അഫയേഴ്സ്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കു ഉപയോഗിക്കാവുന്നതാണ് ഇത്.

തമിഴ്‌നാട് ആരോഗ്യ വകുപ്പുമായി ചേർന്ന് ചെന്നൈ ഫ്രോണ്ടിയർ മെഡിവില്ലെ ആശുപത്രിയാണ് ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയത്.

പച്ചവെളിച്ചെണ്ണ, ആവണക്കെണ്ണ തുടങ്ങിയവയുടെ പ്രത്യേക മിശ്രിതമാണു മിഠായിയുടെ അടിസ്ഥാന ഘടകം. കൈകൾ സോപ്പിട്ടു കഴുകുമ്പോൾ കൊറോണ വൈറസിന്റെ പുറമേയുള്ള ആവരണം പൊട്ടി വൈറസ് ഇല്ലാതാകുന്ന അതേ തത്വമാണ് ഇവിടെയും. എണ്ണയുടെ ആവരണം തൊണ്ടയിൽ നിലനിൽക്കുമ്പോൾ വൈറസ് നശിക്കുമെന്നു ഡോക്ടർ പറയുന്നു. ഒരു മിഠായി കഴിച്ചാൽ 10 –12 മണിക്കൂർ ഗുണം കിട്ടും. ഈ വർഷം വിപണിയിലെത്തിയേക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒന്നിന് വില 10 രൂപയിൽ താഴെ മാത്രമാകും വില. പാർശ്വഫലങ്ങളൊന്നുമില്ലാതെ സാധാരണ മിഠായി പോലെ കഴിക്കാം.

ഇതിനു പുറമെ അമ്പത്തൂരിലെ ഫാക്ടറിയിൽ ഉൽപാദനം തുടങ്ങിയതായും മൂക്കിലൊഴിക്കാവുന്ന പ്രതിരോധ തുള്ളിമരുന്നും കവിൾകൊള്ളാനുള്ള (ഗാർഗിൾ) മരുന്നും തയാറാക്കുന്നുണ്ടത്രേ.