കൊറോണയ്‌ക്കെതിരെ വാക്സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കിയിരിക്കുകയാണ് അമേരിക്ക.
അമേരിക്കയില്‍ നടന്ന പരീക്ഷണത്തില്‍ കൊറോണയ്ക്കെതിരെ ഗിലിയഡിന്റെ റെംഡിസിവിര്‍ പ്രതീക്ഷയേകുന്ന ഫലങ്ങളാണ് നല്‍കുന്നത്. കൊറോണയെ പ്രതിരോധിക്കാന്‍ ഈ മരുന്നിനാകുമെന്നാണ് പുതിയ കണ്ടെത്തല്‍. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഈ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
നേരത്തെ റെംഡിസിവിര്‍ പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഈ വാക്സിന്‍ ലോകത്തിന്റെ തന്നെ തലവര മാറ്റിയെഴുതുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചനകള്‍. ഈ വാക്സിനിലൂടെ ഒരു രോഗിക്ക് വൈറസിനെ അതിജീവിക്കാന്‍ കുറഞ്ഞ ദിവസം മതിയെന്നാണ് കണ്ടെത്തിയത്.
ശരാശരി നാല് ദിവസത്തെ വ്യത്യാസമാണ് രോഗ പ്രതിരോധ ശേഷിയില്‍ കണ്ടെത്തുന്നത്. ലോകത്താകമാനമുള്ള 1063 കൊറോണവൈറസ് രോഗികളിലാണ് റെംഡിസിവിര്‍ പരീക്ഷിച്ചത്. വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഗിലിയഡിന്റെ വാക്സിന്‍ രോഗികളില്‍ 31 ശതമാനം രോഗശമനത്തിലുള്ള സാധ്യതയാണ് ഒരുക്കുന്നത്
പൊതുവേ കൊറോണ ബാധിച്ചവര്‍ക്ക് സാധാരണ ചികിത്സ നല്‍കിയാല്‍ 15 ദിവസത്തിനുള്ളിലാണ് രോഗം ഭേദമാകുന്നത്. റെംഡിസിവിര്‍ നല്‍കിയ രോഗികളില്‍ ഇത് 11 ദിവസത്തിനുള്ളില്‍ ഭേദമായെന്നാണ് ഫൗസി അവകാശപ്പെടുന്നത്. റെംഡിസിവിര്‍ ഉപയോഗിച്ചവരില്‍ വളരെ കുറഞ്ഞ മരണനിരക്കാണ് രേഖപ്പെടുത്തിയതെന്നും ഫൗസി കൂട്ടിച്ചേര്‍ത്തു.
കൊറോണയെ ഒരു വാക്സിനോ മരുന്നോ കൊണ്ട് പ്രതിരോധിക്കാന്‍ കഴിയുമെന്ന കാര്യം ഇതിലൂടെ മനസ്സിലായെന്നും അദ്ദേഹം പറയുന്നു. കൊറോണവൈറസിന്റെ ജനിതക ഘടന ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാനുള്ള രീതിയിലാണ് റെംഡിസിവിര്‍ നിര്‍മിച്ചിരിക്കുന്നത്. സാര്‍സ്, മെര്‍സ് എന്നീ മഹാമാരികള്‍ക്കെതിരെയും ഈ മരുന്ന് വിജയകരമായി ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ലോകത്തൊരിടത്തും ഇതുവരെ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ രോഗികളില്‍ അടിയന്തര സാഹചര്യത്തില്‍ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനൊരുങ്ങുകയാണ് അമേരിക്ക. റെംഡിസിവിര്‍ ഇതുവരെയുള്ള പ്രതിരോധ വാക്സിനുകളില്‍ മുന്നിട്ട് നില്‍ക്കുന്നതായിട്ടാണ് കണ്ടെത്തല്‍. പോസിറ്റീവായിട്ടുള്ള രോഗശമനമാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.
ഇതോടെയാണ് രോഗികളില്‍ മരുന്ന് ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കൂടുതല്‍ വാക്സിനുകള്‍ക്കായി ഗിലിയഡിനെ സമീപിച്ചിട്ടുണ്ട്. കൂടുതല്‍ ഡോസുകള്‍ നിര്‍മിക്കാനും ആശുപത്രികളില്‍ എത്തിക്കാനും നിര്‍ദേശമുണ്ട്. അതേസമയം, നേരത്തെ ചൈനയിലെ രോഗികളില്‍ ഈ വാക്സിന്‍ പരീക്ഷിച്ചെങ്കിലും വിജയം കണ്ടിരുന്നില്ലെന്നത് ചെറിയ ആശങ്കയും ഉയര്‍ത്തുന്നുണ്ട്.
Leave a Reply