അഹമ്മദാബാദ്: ഗുജറാത്തിലെ വൃദ്ധ ദമ്പതികള്‍ തങ്ങളുടെ ആജീവനാന്ത സമ്പാദ്യം മുഴുവന്‍ ദേശീയ പ്രതിരോധ നിധിയിലേക്ക് സംഭാവന ചെയ്തു. ഭാവ്‌നഗറില്‍ നിന്നുള്ള ജനാര്‍ദ്ദന്‍ഭായ് ഭട്ടും അദ്ദേഹത്തിന്റെ ഭാര്യയുമാണ് വേറിട്ട പ്രവൃത്തിയിലൂടെ ശ്രദ്ധാകേന്ദ്രമാകുന്നത്.
സൈനികരുടെയും അവരുടെ ബന്ധുക്കളുടെയും ക്ഷേമത്തിന് വേണ്ടി രൂപീകരിച്ചതാണ് ദേശീയ പ്രതിരോധ നിധി. പ്രധാനമന്ത്രി അധ്യക്ഷനായസമിതിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. പ്രതിരോധമന്ത്രി, ധനകാര്യ മന്ത്രി എന്നിവരാണ് അംഗങ്ങള്‍. പ്രതിരോധ നിധി ആര്‍ബിഐ ആണ് കൈകാര്യം ചെയ്യുന്നത്. പെതുജനങ്ങളില്‍ നിന്നുള്ള സംഭാവനയെ ആശ്രയിച്ചാണ് പ്രതിരോധ നിധി നിലനില്‍ക്കുന്നത്.
നേരത്തെ ഭാരത് കവിര്‍ എന്നപേരില്‍ പ്രത്യേക ആപ്പും വെബ്‌സൈറ്റും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇതിലൂടെ ജനങ്ങള്‍ക്ക് രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി.
Leave a Reply