സ്റ്റോക്ക് ഓൺ ട്രെന്റ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ കോവൻട്രി റീജിണൽ ബൈബിൾ കലോത്സവത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ 210 പോയിൻറ്റുമായി ജേതാക്കളായി. രണ്ടാം സ്ഥാനം  ബിർമിങ്ഹാം – സാൽട്ടിലി സെന്റ് ബെനഡിക്ട് മിഷനും (96 പോയിന്റ്) മൂന്നാം സ്ഥാനം കാർഡിനൽ ന്യൂമാൻ മിഷൻ ഓക്സ്ഫോർഡും (86 പോയിന്റ്റ്) കരസ്ഥമാക്കി.   ഇന്നലെ സ്റ്റാഫോർഡ് എഡ്യൂക്കേഷൻ ആൻഡ് എന്റർട്രെയിൻമെൻറ് പാർക്കിൽ ആയിരുന്നു ബൈബിൾ കലോത്സവം നടന്നത്. സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ തന്നെയാണ് ഇതിന് ആതിഥേയത്വം വഹിച്ചത്. 

ഇന്നലെ രാവിലെ പത്തുമണിയോടെ ഉത്ഘാടനം നിർവഹിച്ചത് കോവൻട്രി റീജിണൽ കോ ഓർഡിനേറ്റർ ആയ ഫാദർ സെബാസ്റ്റ്യൻ നാമറ്റത്തിൽ ആണ്  സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയ ഫാദർ ജോർജ്‌ജ്. തുടർന്ന് എട്ട് സ്റ്റേജുകളിലായി മത്സരങ്ങൾ മുന്നേറുകയായിരുന്നു. ആദ്യ മണിക്കൂറിൽ ഉണ്ടായിരുന്ന കിതപ്പ് എല്ലാ വരുടെയും ക്രിയാത്മകമായ ഇടപെടൽ മത്സരങ്ങൾക്ക് കുതിപ്പേകി. പന്ത്രണ്ട് മിഷനുകൾ അടങ്ങുന്ന കോവൻട്രി റീജിണൽ നിന്നായി എത്തിയ മത്സരാർത്ഥികൾ ഒന്നിനൊന്ന് മികച്ച പ്രകടനങ്ങൾ പുറത്തെടുത്തപ്പോൾ പരിപാടികൾക്ക് കൊഴുപ്പേകി. കാണികളുടെ നിറഞ്ഞ കരഘോഷങ്ങൾ കുളിമയേകുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചു.കോവിഡിന് ശേഷമുള്ള പരിപാടി എന്ന നിലയിൽ നോക്കിയാൽ ഇത്രയും വലിയ ഒരു ജനാവലിയെ വീടിനു പുറത്തേക്കെത്തിക്കാൻ സാധിച്ചു എന്നതാണ് എടുത്തുപറയേണ്ടത്. മടിപിടിച്ചു വീട്ടിനുള്ളിൽ ഇരുന്നവർ പുറത്തെത്തിയപ്പോൾ സൗഹൃദം പുതുക്കാനും കളിചിരികൾ പറഞ്ഞു സന്തോഷമായി പരിപാടികളിൽ പങ്കെടുത്തപ്പോൾ എല്ലാവരും തിരിച്ചുപോയത് പുഞ്ചിരിയോടും  മനസ്സ് നിറഞ്ഞ സന്തോഷവുമായിട്ടായാണ്.

പന്ത്രണ്ട് മിഷനുകളിൽ നിന്നായി അഞ്ഞൂറിലധികം മത്സരാർത്ഥികൾ ആണ് കലോത്സവത്തിൽ പങ്കെടുത്തത്. പെൻസിൽ സ്കെച്ചിൽ തുടങ്ങി അവസാന ഇനമായ സ്കിറ്റിൽ അവസാനിക്കുബോൾ സമയം വൈകീട്ട് ഏഴ് മണി. ഓർക്കാനും ഓർമ്മ വെക്കാനും വക നൽകുന്ന ഒരുപിടി സന്ദേശങ്ങൾ അടകുന്ന സ്‌കിറ്റുകൾ, അഭിനയ കലയിൽ ഡിഗ്രി എടുത്തിട്ടുള്ളവരെപ്പോലെ പോലെ ഫിനിഷ് ചെയ്യുമ്പോൾ തെളിയുന്നത് ഒന്ന് മാത്രം… സ്നേഹമുള്ള പരസ്പരം ബഹുമാനിക്കുന്ന ഒരു കൂട്ടം മലയാളികൾ…  മത്സരത്തിൽ  തോൽവി ഒരു പ്രശ്നമല്ല എന്ന ഉറച്ച വിശ്വാസമുള്ള സമൂഹം വിജയിച്ചവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന കാഴ്ച…. ഇതെല്ലാം കണ്ട് നമ്മുടെ കുഞ്ഞുങ്ങളും വളരട്ടെ….

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാറ്റിനും ഉപരിയായി ഇടവക അംഗങ്ങൾക്കായി ഫാദർ ജോർജ്ജ് എട്ടുപറയിൽ  ഇട്ട നന്ദിയുടെ വാക്കുകൾ തന്നെ യുകെ മലയാളികളായി ഞങ്ങൾ മലയാളം യുകെ പങ്കുവെക്കുന്നു… 

കവൻട്രി റീജണൽ ബൈബിൾ കലോത്സവത്തിൽ വലിയ മാർജിനിൽ ഓവറോൾ കിരീടം നിലനിർത്തിയ സ്റ്റോക്ക് ഓൺ ട്രെൻറ് മിഷനിലെ എല്ലാ മിടുമിടുക്കർക്കും ഇടവകസമൂഹം മുഴുവൻ്റെയും പേരിൽ അഭിനന്ദനം അറിയിക്കുന്നു. മാതാപിതാക്കൾക്ക് മുന്നേതന്നെ കുട്ടികളിലെ കഴിവുകൾ കണ്ടെത്തി അവരെ മുൻനിരയിലേക്ക് കൊണ്ടുവന്ന കലോത്സവത്തിന്റെ കോഡിനേറ്റേഴ്സ്… മക്കളെ പോലെ അവരെ പരിപാലിച്ച വിശ്വാസപരിശീലകാദ്ധ്യാപകർ… സ്വന്തം കുടുംബത്തിലെ അനേകം കാര്യങ്ങൾ മാറ്റിവെച്ച്, ഒത്തിരിയേറെ മാനസിക വേദന അനുഭവിച്ച് കുട്ടികൾക്ക് പരിശീലനം നൽകിയവർ… മക്കൾക്ക് ദൈവം നൽകിയ കഴിവുകൾ വളർത്തുവാൻ വേണ്ടി പല അസൗകര്യങ്ങളും ഏറ്റെടുത്ത് അവരെ സ്നേഹിച്ച് ചേർത്തുനിർത്തുന്ന മാതാപിതാക്കന്മാർ… മത്സരത്തിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നും ആരുമില്ലെങ്കിലും ഈശോയോടും ഈ കൊച്ച് സഭാസമൂഹത്തോടുള്ള സ്നേഹത്തെപ്രതിമാത്രം ദിവസം മുഴുവൻ അധ്വാനിച്ചവർ… മത്സരിച്ച് പരാജയപ്പെട്ടവരിൽപോലും ആവേശവും ആത്മധൈര്യവും നിറയ്ക്കാൻ തക്കവണ്ണം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചവർ… എല്ലാറ്റിനുമുപരി ഞങ്ങൾ അറിയാതെ തന്നെ ഞങ്ങളെ ഈശോയുടെ സ്വന്തം ജനം ആക്കുന്ന പൊന്നുതമ്പുരാനോട്… നന്ദി നന്ദി ഒത്തിരി നന്ദി…