കോവിഡ് രോഗത്തിൽ നിന്നും വിമുക്തനായ ബ്രിട്ടീഷ് പൗരൻ പറഞ്ഞത്, ലോകം കേരളത്തെ കണ്ടു പടിക്കട്ടെ എന്നാണ്. കേരളം ചികിൽസിക്കുന്നത് മരുന്ന് കൊണ്ട് മാത്രമല്ല. ആത്മാർത്ഥതയും സഹാനുഭൂതിയും കൊണ്ടാണെന്ന് ബ്രയൻ നീൽ പറഞ്ഞത് വലിയ വാർത്തയാകുകയായിരുന്നു. ഏറ്റവും സഹാനുഭൂതിയോടുകൂടിയും ആത്മാര്ഥതയോടും കൂടിയും ഞങ്ങളെ പരിചരിച്ചു. ഒരിക്കലും രോഗത്തിൽ നിന്നും മടങ്ങി വരില്ല എന്ന് കരുതി എന്നും ബ്രയൻ പറഞ്ഞു.

രോഗം ഭേദമായഅദ്ദേഹം തന്നെ ചികിൽസിച്ച ഡോക്ടറെ മറന്നില്ല . ഇന്ന് രാവിലെ ബ്രയനെ ചികിൽസിച്ച ഡോക്ടർക്ക് അദ്ദേഹം ഒരു വാട്സ്ആപ് മെസ്സേജ് അയച്ചു. ഡോക്ടർ ഗ്രീഷ്മയ്ക്ക് അയച്ച മെസേജിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ;. ‘ ഞാൻ ഒരിക്കലും ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് കണക്കുകൂട്ടി. മരണത്തിലേക്ക് തന്നെ പോകുകയാണെന്ന് ഉറപ്പിച്ചു.

ഞാൻ എത്രമാത്രം ഗുരുതരാവസ്ഥയിൽ ആണെന്ന സത്യം അപ്പോൾ തിരിച്ചറിഞ്ഞിരുന്നു. ഞാൻ കരുതി ഇനി ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഡോക്ടർമാർ ഉറപ്പിച്ചു കഴിഞ്ഞു എന്ന്. പക്ഷെ നിങ്ങളെപ്പോലുള്ള ഒരു ആരോഗ്യപ്രവർത്തകരുടെ ടീമിനോട് ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു. നിങ്ങൾ പുറമെ കാണുന്നതുപോലെതന്നെ അകത്തും മനോഹാരിതയുള്ളവരാണ്. ഭാവിയിൽ എന്ത് സംഭവിച്ചാലും ഇതിനു മാറ്റം വരരുത്’. എന്നും അദ്ദേഹവും കുറിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താൻ കേരളത്തിൽ ആയിരുന്നതുകൊണ്ടുമാത്രമാണ് തനിക്ക് ജീവൻ തിരികെ ലഭിച്ചതെന്നനും ബ്രയൻ വ്യക്തമാക്കുന്നു. ഒരു വെള്ളക്കാരനായതുകൊണ്ടല്ല മറിച്ച്കോവിഡ് രോഗ ഭീതിയിൽ ഉഴലുന്ന ബ്രിട്ടനിൽ നിന്നുള്ള ഒരു പൗരനാണ് ബ്രയൻ നീൽ എന്നുള്ളത്തിലാണ് ഈ വാർത്തയുടെ പ്രാധാന്യം.

ബ്രയൻ നീൽ നിസാരകാരനല്ല ലോകത്തെ ആരോഗ്യരംഗത്തെ കുറിച്ച് കൃത്യമായ അവബോധം ഉള്ള ആളാണ്. ധാരാളം യാത്രകൾ ചെയ്യുന്ന ആളാണ്. അങ്ങനെയുള്ളൊരാൾ പറയുന്നു കേരളത്തിന്റെ ചികിത്സയുടെ പ്രത്യേകത ആത്മാർത്ഥതയും സമർപ്പണവും ആണെന്ന്. അതുതന്നെയാണ് നമ്മുടെ കൈക്കരുത്ത്.