കൊവിഡ് നിയന്ത്രണത്തിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റിന്റെ വിമർശനം. കൊവിഡിന്റെ രണ്ടാം തരംഗം പ്രതിരോധിക്കാൻ വിമുഖത കാണിച്ച സർക്കാർ സമൂഹ മാധ്യമങ്ങളിൽ നിന്ന് വിമർശനങ്ങൾ മറച്ചുവെക്കുന്നതിലാണ് ശ്രദ്ധ ചെലുത്തിയതെന്നും ജേണലിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.

മാർച്ച് ആദ്യവാരത്തിൽ കൂടുതൽ കേസുകൾ ഉണ്ടാകുന്നതിന് മുൻപ് കൊവിഡ് അതിന്റെ അവസാന ഘട്ടത്തിലാണെന്ന് ആരോഗ്യ മന്ത്രി ഹർഷ വർധൻ പ്രഖ്യാപിച്ചിരുന്നു. രണ്ടാം തരംഗത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും ഇന്ത്യ കൊവിഡിനെ പ്രതിരോധിച്ചു എന്ന തെറ്റിധാരണ സർക്കാർ പരത്തി. ഉത്തർ പ്രദേശും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രണ്ടാം തരംഗത്തെ തടയാൻ മുന്നൊരുക്കൾ നടത്തിയില്ലെന്നും ജേണൽ വിമർശിച്ചു.

  മണിമലയാറ്റിലേക്കു ചാടി ചങ്ങനാശേരി വില്ലേജ് ഓഫിസര്‍; രക്ഷിക്കാനായി കൂടെ എടുത്ത് ചാടി അതിഥി തൊഴിലാളി,ഫയര്‍ ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു

എന്നാൽ കേരളവും ഒഡിഷയും ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ പ്രതിരോധത്തിനുള്ള തയാറെടുപ്പുകൾ നടത്തി. ഈ സംസ്ഥാനങ്ങൾ ഓക്‌സിജൻ ലഭ്യതയും ഉറപ്പുവരുത്തിയിരുന്നു. ഇന്ത്യയുടെ വാക്‌സിനേഷൻ രീതിയെയും ലാൻസെറ്റ് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.