ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ കോവിഡ് കാല സാഹചര്യങ്ങളെ സംബന്ധിച്ചുള്ള എൻക്വയറിയിൽ ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. എൻഎച്ച്എസ്സിനു മേൽ അമിതഭാരമുണ്ടായാൽ, ആരാണ് ജീവിക്കേണ്ടതെന്നും മരിക്കേണ്ടതെന്നുമുള്ള തീരുമാനം കൈക്കൊള്ളുവാൻ മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആഗ്രഹിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുകയാണ്. മുൻ എൻഎച്ച്എസ് ഇംഗ്ലണ്ട് മേധാവി സർ സൈമൺ സ്റ്റീവൻസ് ഹാജരാക്കിയ തെളിവുകളിലാണ് ഈ വെളിപ്പെടുത്തൽ അടങ്ങിയിരിക്കുന്നത്. ആശുപത്രികളിൽ അമിതഭാരം വന്നാൽ ആർക്കാണ് മുൻഗണന നൽകേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഡോക്ടർമാരോ പൊതുജനങ്ങളോ അല്ല, താനാണെന്ന് ഹാൻകോക്ക് കരുതിയിരുന്നതായി, സാക്ഷി മൊഴിയിൽ സൈമൺസ് സ്റ്റീവൻസ് വ്യക്തമാക്കി. എന്നാൽ ഭാഗ്യവശാൽ ഇത്തരം ഒരു ഭയാനകമായ പ്രതിസന്ധിഘട്ടത്തിലേക്ക് എത്തിയില്ലെന്നുള്ളത് ആശ്വാസകരം ആണെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ രംഗത്തെ വിദഗ്ധർ നടത്തേണ്ട തീരുമാനങ്ങൾ ആയിരുന്നു അദ്ദേഹം കൈക്കൊള്ളുവാൻ ആഗ്രഹിച്ചിരുന്നതെന്നും സ്റ്റീവ്ൻസ് കുറ്റപ്പെടുത്തി. ആ സമയത്ത് ആരോഗ്യ സെക്രട്ടറിയായിരുന്ന മാറ്റ് ഹാൻകോക്ക് പൊതുജനങ്ങൾക്ക് മുൻപിൽ പറഞ്ഞിരുന്നത് പലതും നുണകൾ ആണെന്ന് കുറ്റപ്പെടുത്തലുകളും ഇപ്പോൾ ഉയർന്നിട്ടുണ്ട്.
ഇതോടൊപ്പം തന്നെ മുൻ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസൺ അന്വേഷണ കമ്മീഷന് മുൻപിൽ നൽകിയ സാക്ഷി മൊഴിയെയും സ്റ്റീവ്ൻസ് തന്റെ വെളിപ്പെടുത്തലിൽ കുറ്റപ്പെടുത്തുന്നുണ്ട്. എൻ എച്ച് എസ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിലും മറ്റും ഉണ്ടായ കാലതാമസം മൂലം ആണ് ലോക് ഡൗണിലേക്ക് പോകേണ്ടി വന്നതെന്നായിരുന്നു മുൻ പ്രധാനമന്ത്രിയുടെ മൊഴി. ഇത്തരത്തിൽ പുതുതായി ഉണ്ടായിരിക്കുന്ന വെളിപ്പെടുത്തലുകൾ ജനങ്ങളെ ആകെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്
Leave a Reply