ന്യുയോര്‍ക്ക്: കൊവിഡ് 19 സീസണല്‍ രോഗമാകാന്‍ സാധ്യതയെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ പ്രൊഫ. ആന്റണി ഫോസിയാണ് മുന്നറിയിപ്പ് നല്‍കിയത്. തണുപ്പ് കാലാവസ്ഥയില്‍ വൈറസ് ശക്തിയാര്‍ജിക്കുമെന്നും ഭൂമിയുടെ തെക്കന്‍ ഭാഗത്ത് തണുപ്പ് കാലാവസ്ഥയാകാന്‍ പോവുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തെക്കന്‍ ആഫ്രിക്കയിലും തെക്കന്‍ രാജ്യങ്ങളിലും തണുപ്പ് കാലാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇത്തരത്തില്‍ വ്യാപനം ഉണ്ടാകുകയാണെങ്കില്‍ ചാക്രിക പ്രവര്‍ത്തനത്തിനും കരുതിയിരിക്കേണ്ടതുണ്ടെന്ന് ആന്റണി ഫേസി പറഞ്ഞു. അതുകൊണ്ടുതന്നെ കൊവിഡിനെതിരായ വാക്സിന്‍ എത്രയും പെട്ടെന്ന് വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് 19നെ പ്രതിരോധിക്കുന്നതില്‍ നാം വിജയിക്കുമെന്നറിയാം എന്നാല്‍ അടുത്ത ചാക്രിക പ്രവര്‍ത്തനത്തിന് തയ്യാറെടുക്കേണ്ടതാണ്- ആന്റണി ഫേസി പറഞ്ഞു. കൊവിഡിനെതിരെ നിലവില്‍ അമേരിക്കയും ചൈനയും വാക്സിന്‍ പരീക്ഷണം നടത്തുന്നുണ്ട്. എന്നാല്‍ വിജയിക്കുമോയെന്ന് ഉറപ്പായിട്ടില്ല.
Leave a Reply