ന്യൂസ് ഡെസ്‌ക്, മലയാളം യുകെ.
ന്യൂയോര്‍ക്ക്. മലങ്കര ഓര്‍ത്ത് ഡോക്‌സ് സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാര്‍ നിക്കൊളോവോസ് മെത്രാപ്പോലീത്തയ്ക്ക് കൊറോണാ വൈറസ് സ്ഥിതീകരിച്ചു. ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് അഭിവന്ദ്യ മെത്രാപ്പോലീത്തയിപ്പോള്‍. അഭിവന്ദ്യ തിരുമേനിയുടെ സൗഖ്യത്തിനായി മലങ്കര സഭാ വിശ്വാസികള്‍ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് അമേരിക്കയില്‍ 1,12,468 പേര്‍ക്കാണ് കോവിഡ്19 സ്ഥിതീകരിച്ചിരിക്കുന്നത്. അതില്‍ 46,108 കെയ്‌സുകളും ന്യൂയോര്‍ക്കിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ ആകെ 1878 പേര്‍ മരണപ്പെട്ടപ്പോള്‍ അതില്‍ 828 പേരും മരിച്ചത് ന്യൂയോര്‍ക്കിലാണന്നുള്ളത് എടുത്ത് പറയേണ്ടതുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടണില്‍ ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് 17301 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു. 1019 പേര്‍ മരണത്തിന് കീഴടങ്ങി. മരണസംഖ്യ ക്രമാധീതമായി ഉയരുകയാണ്.