കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ സിപിഐ ഒരുങ്ങുന്നു. പൂഞ്ഞാറോ ചങ്ങാനാശ്ശേരിയോ നല്‍കിയാല്‍ കാഞ്ഞിരപ്പളളി വിട്ടുനല്‍കാന്‍ സിപിഐ സന്നദ്ധമാകും. എന്നാല്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കുന്നതില്‍ അനികൂലിക്കില്ലെന്ന് നിലപാടിലാണ് സിപിഐ ജില്ലാ നേതൃത്വം.
പാലായില്‍ ധാരണായി ജോസ് കെ മാണി ഇടതുന്നമണിയിലേക്ക് വന്നപ്പോള്‍ തന്നെ സിപിഎം ഉറപ്പുകൊടുത്തതാണ് കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാന്‍ സിപിഐയുമായി സംസാരിക്കാമെന്ന്. സിപിഎം സിപിഐ നേതൃത്വങ്ങള്‍ തമ്മിലുള്ള ആശയവിനിയമത്തില്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കുന്നതില്‍ വിയോജിപ്പില്ലെന്ന് സിപിഐ അറിയിച്ചു. പകരം കോട്ടയം ജില്ലയില്‍ തന്നെ പൂഞ്ഞാറോ ചങ്ങനാശ്ശേരിയോ വേണമെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കുന്നതില്‍ സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തില്‍ കടുത്ത വിയോജിപ്പുണ്ട്. സീറ്റിങ് സീറ്റുകള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്ന നിബന്ധന പാലാ ജോസിനെ കൊടുത്തതോടെ ഇല്ലാതായി എന്നായി സിപിഐ പ്രാദേശിക ഘടകത്തിന്റെ നിലപാട്.
അതിനാല്‍ കാഞ്ഞിരപ്പള്ളിയില്‍ അവകാശവാദമുന്നയിക്കാനാവില്ല. എന്നാല്‍ വിട്ടുവീഴ്ചകള്‍ക്ക് സജ്ജമാണെന്ന് ഇതിനോടകം തന്നെ അറിയിച്ച സിപിഐ സംസ്ഥാന നേതൃത്വം കാഞ്ഞിരപ്പള്ളിയില്‍ പിടിവാശി കാണിക്കില്ല. പൂഞ്ഞൂറോ ചങ്ങാനാശ്ശേരിയോ നല്‍കണമെന്നാണ് സിപിഐ ആവശ്യം. എരുമേലി ജില്ലാ പഞ്ചായത്തില്‍ വിജയിച്ച യുവനേതാവ് ശുഭേഷ് സുധാകരെ പൂഞ്ഞാറില്‍ മല്‍സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ പൂഞ്ഞാര്‍ ഏറ്റെടുക്കുന്നതിനോട് സിപിഐ നിയോജക മണ്ഡലം കമ്മിറ്റിക്ക് കടുത്ത വിയോജിപ്പുണ്ട്.
പി.സി.ജോര്‍ജിന് സിപിഎം വോട്ടുകള്‍ പോകുമെന്നാണ് സിപിഐ പ്രാദേശിത നേതാക്കളുടെ വിലയിരുത്തല്‍.ഇതോടെയാണ് ചങ്ങാനാശ്ശേരി എന്ന നിര്‍ദേശവും ഉയര്‍ന്നത്. എന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് തിരുവനന്തപുരം ഏറ്റെടുക്കാന്‍ സിപിഎം ആലോചിക്കുന്നണ്ട്.അതിനാല്‍ അവരുടെ മറ്റൊരു സീറ്റായ ചങ്ങാനാശ്ശേരിയുടെ സിപിഐക്ക് കൊടുക്കാമെന്നതില്‍ സിപിഎമ്മിന് ഉറപ്പു പറയാനാവുന്നില്ല. പൂഞ്ഞാര്‍ സിപിഐ ഏറ്റെടുക്കുന്നില്ലെങ്കില്‍ ശൂഭേഷ് സുധാകര്‍ പീരുമേട് മല്‍സരിച്ചേക്കും. ചങ്ങാനാശ്ശേരി കിട്ടിയാല്‍ അഡ്വ മാധവന്‍നായരെയാണ് മല്‍സരിപ്പിക്കാനാണ് സിപിഐ ആലോചന
Leave a Reply