മാര്‍ച്ചില്‍ മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിനായി അഡാറ് ലവ് മാതൃകയിലുള്ള പോസ്റ്ററും. വിവാദങ്ങളില്‍ പെട്ടിരിക്കുന്ന അഡാറ് ലവിലെ ഗാനത്തിന് ഒപ്പമാണ് പാര്‍ട്ടിയും എന്ന സന്ദേശ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പോസ്റ്റര്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് സിപിഐ മണ്ഡലം സെക്രട്ടറി അഷ്റഫലി പറയുന്നു.

അഡാറ് ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തില്‍ പ്രിയ കണ്ണിറുക്കി കാണിക്കുന്ന ചിത്രമാണ് സിപിഐ വളാഞ്ചേരി വലിയ കുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. വൈവിധ്യമാര്‍ന്ന പോസ്റ്ററുകള്‍ സ്ഥാപിക്കണമെന്ന സിപിഐ മണ്ഡലം കമ്മറ്റിയുടെ നിര്‍ദേശത്തിന്റെ ഭാഗമായിട്ടാണ് ഈ ‘അഡാറ്’ പോസ്റ്ററും പുറത്തിറങ്ങിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാറുന്ന നാടിന് നേരിന്റെ ചുവപ്പ് എന്ന മുദ്രാവാക്യവും പോസ്റ്ററില്‍ കാണാം. അഡാറ് ലവിലെ ചിത്രത്തിന്റെ പേര് എഴുതിയിരിക്കുന്ന അതേ രീതിയിലാണ് സിപിഐ സംസ്ഥാന സമ്മേളനം എന്നെഴുതിയിരിക്കുന്നത്. സുകുമാര്‍ അഴിക്കോടും കമല സുറയ്യയും ഉള്‍പ്പെടുന്ന സാംസ്‌ക്കാരിക നായകന്മാരുടെ കൂട്ടത്തിലേക്കാണ് കണ്ണിറുക്കല്‍ ചിത്രവും ഇടംപിടിച്ചിരിക്കുന്നത്.