തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ. ബാബു. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കു നേരേ സിപിഐഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിനു സമീപം വഴിയില്‍ തടഞ്ഞാണ് മന്ത്രിമാരെ കരിങ്കൊടി കാട്ടിയത്. പിഎംജിയില്‍ ബിവറേജസ് ആസ്ഥാനം ഉദ്ഘാടനത്തിന് മന്ത്രിമാര്‍ എത്തിയപ്പോളായിരുന്നു സംഭവം.
കോഴ വാങ്ങിയ മന്ത്രി ബാബു രാജിവെക്കണം എന്നാവശ്യപ്പെട്ട്
ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍,സിപിഐഎം പ്രവര്‍ത്തകര്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തത്. വി. ശിവന്‍കുട്ടി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിവറേജസ് ആസ്ഥാനം ഉദ്ഘാടനം ചെയ്തതിനുശേഷം മാത്രമെ സ്ഥലത്തുനിന്നും പോകുകയുള്ളു എന്ന നിലപാടില്‍ ഉറച്ചുനിന്ന മന്ത്രി കെ.ബാബുവിനെ മറ്റൊരു വഴിയിലൂടെ വേദിയില്‍ എത്തിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി ബാബു ആസ്ഥാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.