അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍: ഈസ്റ്റ്ഹാമില്‍ ക്യാന്‍സര്‍ രോഗം പിടിപെട്ടു നിര്യാതനായ തിരുവനന്തപുരം ഹരിഹരപുരം സ്വദേശി റിച്ചാര്‍ഡ് ജോസഫിന്റെ പൊതു ദര്‍ശനവും അന്ത്യോപചാര ശുശ്രുഷകളും സംസ്‌കാരവും 25-ാം തിയതി നടത്തപ്പെടും. ഇന്ത്യന്‍ എയര്‍ ഫോഴ്സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടനില്‍ അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. വൂള്‍വിച്ചില്‍ ‘ലക്കി ഫുഡ്‌സ് സെന്റ്റര്‍’ എന്ന സ്ഥാപനത്തില്‍ ജോലി നോക്കി വരുകയായിരുന്ന പരേതന് 64 വയസ്സ് പ്രായം ഉണ്ടായിരുന്നു. റിച്ചാര്‍ഡ് രണ്ടു വര്‍ഷത്തോളം ദുബായിയിലും സേവനം ചെയ്ത ശേഷം 2007ലാണ് ഇംഗ്ലണ്ടിലേക്ക് വന്നത്.

കൊല്ലം മയ്യനാട് സ്വദേശി ലീന റിച്ചാര്‍ഡ് ആണ് പരേതന്റെ ഭാര്യ. ഈസ്റ്റ് ഹാമിലുള്ള ‘ഫോര്‍ സീസണ്‍ കെയര്‍ ഹോമില്‍’ ജീവനക്കാരിയായ ലീന 2003 ല്‍ ആണ് ലണ്ടനില്‍ എത്തിച്ചേര്‍ന്നത്. അബുദാബിയില്‍ ജോലി നോക്കുന്ന ഹണിസണ്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ഹാരി മോള്‍ എന്നിവര്‍ മക്കളാണ്. ഫ്രാന്‍സിസ് ജോസഫ്, ജെറാള്‍ഡ് ജോസഫ്, ടൈറ്റസ് ജോസഫ്, സീലി മരിയദാസ് എന്നിവരുടെ ജ്യേഷ്ഠ സഹോദരനായിരുന്നു പരേതന്‍.

കുടുംബ സുഹൃത്തുക്കള്‍, നാട്ടുകാര്‍, സഹപ്രവര്‍ത്തകര്‍, അസോസിയേഷന്‍ മെംബര്‍മാര്‍,പാരീഷ് അംഗങ്ങള്‍ തുടങ്ങി നിരവധി ആള്‍ക്കാര്‍ സംസ്‌കാര ശുശ്രുഷകളില്‍ പങ്കു ചേരും. അന്ത്യോപചാര ശുശ്രൂഷകള്‍ക്കായി മക്കളും അടുത്ത ബന്ധുക്കളില്‍ പലരും ഇംഗ്ലണ്ടില്‍ വന്നെത്തിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ പത്ത് വര്‍ഷമായി സ്വന്തം മണ്ണായി മാറുകയും സ്‌നേഹിക്കുകയും ചെയ്ത ഈസ്റ്റ് ഹാമില്‍ തന്നെ മൃതദേഹം സംസ്‌കരിക്കുവാന്‍ തീരുമാനിച്ചത് പരേതന്റെ അന്ത്യാഭിലാഷ പ്രകാരമാണ് മാര്‍ച്ച് 25ന് ശനിയാഴ്ച രാവിലെ 10:00 മണിക്ക് ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് പൊതുദര്‍സനവും അന്ത്യോപചാര ശുശ്രുഷകളും തുടര്‍ന്ന് 11.30 നു മാനോര്‍പാര്‍ക്ക് ക്രിമറ്റോറിയത്തില്‍ ക്രിമേഷനും നടത്തപ്പെടും.

സെന്റ് മൈക്കിള്‍ ചര്‍ച്ച്, 21,ടില്‍ബറി റോഡ്, ഈസ്റ്റ് ഹാം,
ലണ്ടന്‍ ഈ6 6ഈഡി.