സ്വന്തം ലേഖകൻ 

ലണ്ടൻ : യുകെയിലെ പ്രമുഖ മലയാളി വ്യവസായിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച കേസ്സിൽ ലക്ഷങ്ങളുടെ ശിക്ഷ വാങ്ങിയ മറുനാടൻ മലയാളിയുടെയും ബ്രിട്ടീഷ് മലയാളിയുടെയും ഉടമയായ ഷാജൻ സ്കറിയയ്‌ക്കെതിരെ മൂന്നാമതൊരു കേസ് കൂടി ഫയൽ ചെയ്യാൻ ഒരുങ്ങുന്നു ഇന്റർനാഷണൽ അറ്റോർണി ജനറലായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ . ഷാജന്റെ യുകെയിലെയും ഇന്ത്യയിലെയും ഓൺലൈൻ പത്രങ്ങളായ ബ്രിട്ടീഷ് മലയാളിയുടെയും മറുനാടൻ മലയാളിയുടെയും ഉടമ താൻ അല്ല എന്ന് കള്ള സത്യവാങ്മൂലം സമർപ്പിച്ച ഷാജൻ സക്റിയയ്‌ക്കെതിരെയാണ് വ്യവസായിയും അഭിഭാഷകനുമായ സുഭാഷ് ജോർജ്ജ് മാനുവൽ യുകെയിൽ കോടതിയലക്ഷ്യത്തിന് കേസ്സ് ഫയൽ ചെയ്യാൻ ഒരുങ്ങുന്നത്. കോടതി വിധിച്ച ലക്ഷങ്ങളുടെ നഷ്‌ടപരിഹാരം നല്കാതെ രക്ഷപെടാൻവേണ്ടിയാണ് പുതിയ കള്ളങ്ങളും , തെറ്റിധാരണ ജനകമായ രേഖകളും നിറച്ച സത്യവാങ്മൂലം ഷാജൻ കോടതിയിൽ സമർപ്പിച്ചത് .

കഴിഞ്ഞ കുറെ വർഷങ്ങളായി ഷാജനെതിരെ സുഭാഷ് ജോർജ്ജ് ഫയൽ ചെയ്ത സിവിൽ കേസ്സിലും ക്രിമിനൽ കേസ്സിലുമായി വക്കീൽ ഫീസ്സടക്കം ഒന്നരകോടിയോളം രൂപ സുഭാഷ് ജോർജ്ജിന് നല്കണമെന്ന് ഷാജനെതിരെ കോടതി വിധിയുണ്ടായിരുന്നു . തന്നോട് ക്ഷമിക്കണമെന്നും ക്രിമിനൽ കേസ്സിൽ വിധി വന്നാൽ തനിക്ക് ഇന്ത്യയിൽ വക്കീലായി എൻറോൾ ചെയ്യാൻ കഴിയില്ലെന്നും ,  അതുകൊണ്ട് നഷ്‌ടപരിഹാരവും കോടതി ചിലവും വാങ്ങി , തന്റെ പത്രങ്ങളിലെ വായനക്കാരെ അറിയിക്കാതെ കേസ്സൊതുക്കി , ക്രിമിനൽ കേസ്സിൽ നിന്ന് ഒഴിവാക്കിതരണമെന്നും ആവശ്യപ്പെട്ട് ഷാജൻ സ്കറിയ അഡ്വ : സുഭാഷ് ജോർജ്ജിന്റെ കാലുപിടിച്ചിരുന്നു . തുടർന്ന് സുഭാഷിന്റെ കാരുണ്യത്താൽ ക്രിമിനല്‍ കേസ്സില്‍ 35000 പൗണ്ട് നഷ്‌ടപരിഹാരവും , മുഴുവൻ കോടതി ചിലവുമടച്ച് ഷാജൻ ജയിൽ ശിക്ഷയിൽ നിന്ന് മാത്രം  രക്ഷപ്പെട്ടിരുന്നു.

ക്രിമിനൽ കേസ്സിന് പുറമെ സുഭാഷ് ഫയൽ ചെയ്ത സിവിൽ കേസ്സിൽ വാദം കേട്ട കോടതി 45000 പൗണ്ട് പിഴയും കോടതി ചിലവും നല്കവാൻ വിധി പുറപ്പെടുവിച്ചിരുന്നു. നഷ്‌ടപരിഹാരവും കോടതി ചിലവുകളും അടക്കം ഒരു കോടി രൂപയോളം തുക ഷാജൻ സുഭാഷ് ജോർജ്ജിന് സിവിൽ കേസ്സിൽ മാത്രം നൽകാൻ ബാക്കിയുണ്ടായിരുന്നു. ഈ തുക നൽകാൻ തനിക്ക് മാർഗ്ഗമില്ലെന്നും രണ്ട് ഓൺലൈൻ പത്രങ്ങളും തന്റേതല്ലെന്നും , തന്റെ പേരിൽ മറ്റ് സ്വത്തു വകകളൊന്നുമില്ലെന്നും കാട്ടി സത്യവാങ് മൂലം സമർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ഷാജൻ. ഈ സത്യവാങ് മൂലത്തിൽ ഷാജൻ നൽകിയ കള്ളങ്ങൾക്കെതിരെയാണ് സുഭാഷ് ജോർജ്ജ്  കോടതിയലക്ഷ്യത്തിന് ( Contempt of court  ) കേസ് ഫയൽ ചെയ്യുന്നത്.

സുഭാഷിന് നൽകുവാൻ തന്റെ കൈയ്യിൽ പണം ഇല്ല എന്ന് അറിയിച്ച ഷാജനോട് നേരിട്ട് യുകെയിൽ എത്തി രേഖകൾ സമർപ്പിക്കുവാൻ കോടതി ആവശ്യപ്പെടുകയായിരുന്നു . അങ്ങനെ കോടതി വിളിപ്പിച്ചതനുസരിച്ച് 2020 ജനുവരി ഏഴാം തീയതി തിരുവനന്തപുരത്ത് നിന്ന് യുകെയിലെത്തിയ ഷാജൻ ലണ്ടനിലെ ഹൈക്കോടതിയിലാണ് നിരവധി കള്ള രേഖകൾ അടങ്ങിയ സത്യവാങ്മൂലം സമർപ്പിച്ചത് . തന്റെ പേരിൽ സ്വത്തുക്കളൊന്നുമില്ല എന്ന് വരുത്തി തീർക്കുവാൻ കള്ള രേഖകളുണ്ടാക്കി തന്റെ രണ്ട് പത്രങ്ങളുടെയും ഉടമസ്ഥാവകാശം മറ്റ് ചില വ്യക്തികളിലേയ്ക്ക് ഷാജൻ മാറ്റിയിരുന്നു . യുകെയിലെ പത്രമായ ബ്രിട്ടീഷ് മലയാളി തോമസ് മാത്യു എന്ന ആളിന് വിറ്റെന്നും , ഇന്ത്യയിലെ പത്രമായ മറുനാടൻ മലയാളി തന്റെ പാർണറായ ആൻ മരിയയ്ക്ക് വെറുതെ നൽകിയെന്നുമുള്ള രേഖകളാണ് ഷാജൻ കോടതിയിൽ സമർപ്പിച്ചത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ മറ്റൊരാൾക്ക് വിറ്റ ഈ രണ്ട് പത്രങ്ങളുടെയും  ”  ട്രേഡ് മാർക്ക്  ”  വിറ്റു എന്ന് പറയുന്ന തീയതിക്ക് ശേഷവും ഷാജൻ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തതിന്റെ തെളിവുകളാണ് സുഭാഷ് ജോർജ്ജ് കോടതിയിൽ സമർപ്പിച്ചത് . നിങ്ങളുടേതല്ലാത്ത പത്രത്തിന്റെ പേരിൽ വീണ്ടും  നിങ്ങൾക്ക് എങ്ങനെയാണ് ട്രേഡ് മാർക്ക് അവകാശത്തിന് അപേക്ഷിക്കാൻ കഴിയുന്നത് എന്ന ചോദ്യത്തിന് മുന്നിൽ ഷാജൻ വീണ്ടും കുടുങ്ങുകയായിരുന്നു . കോടതിയെ തെറ്റിദ്ധരിപ്പിച്ച് പണം നല്കാതിരിക്കുവാനായിരുന്നു തന്റെ ബിനാമികളുടെ പേരിലേയ്ക്ക് പത്രത്തിന്റെ ഉടമസ്ഥാവകാശം ഷാജൻ മാറ്റിയത് . എന്നാൽ ഈ ബിനാമി ഇടപാടുകൾ നടത്തിയത് ക്രിമിനൽ കേസിലും , സിവിൽ കേസിലും ഷാജൻ ശിക്ഷിക്കപ്പെട്ടതിന് ശേഷമാണെന്നും , നഷ്‌ടപരിഹാരം നല്കാതിരിക്കാനുള്ള ഷാജന്റെ കുബുദ്ധിയാണെന്നും പ്രഥമദൃഷ്ട്യ കോടതിക്ക് തെളിഞ്ഞു കഴിഞ്ഞു .

ഷാജന്റെ പത്രങ്ങളുടെ ഉടമസ്ഥാവകാശം തോമസ് മാത്യുവിനും , ആൻ മരിയയ്ക്കും നൽകിയതായി കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചതുകൊണ്ട് തന്നെ ഈ രണ്ട്  പത്രങ്ങളുടെയും പൂർണ്ണ അവകാശം ഇതിനോടകം ഈ രണ്ട് വ്യക്തികളുടേതായി മാറി കഴിഞ്ഞു.  കള്ള രേഖകൾ സമർപ്പിച്ച ഷാജനെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുന്നതോടൊപ്പം , ബിനാമി ഇടപാടുകൾക്ക് കൂട്ട് നിന്ന  വ്യക്തികൾക്കും , പണം നൽകി ഷാജനെക്കൊണ്ട് വ്യാജ വാർത്തകൾ എഴുതിച്ച യുകെയിലെ മറ്റ്  ബിസ്സിനസ്സുകാരിലേയ്ക്കുമാണ് ഈ കേസിന്റെ തുടരന്വേഷണം നീങ്ങുവാൻ പോകുന്നത്.

വെറും അറുനൂറ്റിയമ്പത് പൗണ്ട് നഷ്‌ടപരിഹാരം നൽകി അവസാനിപ്പിക്കേണ്ട കേസ്സിലാണ് ഇപ്പോൾ നഷ്‌ടപരിഹാര തുകയും , ഷാജന്റയും സുഭാഷിന്റെയും വക്കീൽ ഫീസ്സുമടക്കം രണ്ട് കോടി രുപയ്ക്ക് മുകളിൽ ഷാജന് ചിലവാക്കേണ്ടി വരുന്നത് . ഈ കേസ്സിനായി ലക്ഷങ്ങൾ മുടക്കി നിരവധി തവണയാണ് ഷാജൻ കോടതി നടപടികൾക്കായി ഇന്ത്യയിൽ നിന്നും യുകെയിലേയ്ക്ക് വരേണ്ടി വന്നത് . സിവിൽ കേസ്സിൽ ഷാജനെതിരെ വിധി വന്നതുകൊണ്ട് തന്നെ , കള്ള രേഖകൾ സമർപ്പിച്ച്  നഷ്‌ടപരിഹാരം നൽകുവാൻ വൈകുതോറും സുഭാഷിന് കൂടുതൽ തുക നഷ്‌ടപരിഹാരമായി നല്കകേണ്ട അവസ്ഥയാണ് ഷാജന് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

യുകെയിലെ നിയമം അനുസരിച്ച് കള്ള രേഖകൾ സമർപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതും , കോടതിയുടെ സമയവും പണവും നഷ്‌ടപ്പെടുത്തുന്നതും ഗുരുതരമായ കോടതിയലക്ഷ്യവും ക്രിമിനൽ കുറ്റവുമാണ്. ഇന്ത്യയിലെ നിയമവ്യവസ്ഥകളെ നിസ്സാരമായി കാണുന്ന ഷാജൻ യുകെ കോടതിയിൽ കാണിച്ച ഈ ക്രിമിനൽ കുറ്റം ഒരിക്കൽ സുഭാഷ് ദയാപൂർവ്വം ഒഴിവാക്കി നൽകിയ ജയിൽ ശിക്ഷയിലേയ്ക്ക് കൊണ്ടെത്തിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു . പണത്തിന് വേണ്ടി വ്യാജവാർത്തകൾ എഴുതുന്നവർക്കും , അതിന് പ്രേരിപ്പിക്കുന്നവർക്കും , ഒരു കള്ളം മറയ്ക്കാൻ നൂറ് കള്ളങ്ങൾ നിരത്തി വർഷങ്ങളോളം കേസ്സുകളിച്ച് സ്വന്തം ജീവിതവും പണവും നഷ്‌ടപ്പെടുന്ന ഷാജൻ സ്കറിയയുടെ അനുഭവം ഒരു പാഠമായി മാറട്ടെ.

ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ച ജഡ്ജി കാമിനി ലാവുവാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം ; ഇതുപോലെയുള്ള ജഡ്ജിമാരാണ് രാജ്യത്തിനാവശ്യം