ഇന്നലെ പരിപാവനമായ ശബരിമലയെ കലാപ കലുഷിതമായ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടു കൊണ്ട് കേരള പോലീസ് നടത്തിയ അക്രമങ്ങള്‍ കാടത്തം നിറഞ്ഞ ഭരണകൂട ഭീകരതയാണ് വെളിച്ചത്ത് കൊണ്ടുവരുന്നത് എന്ന് ക്രോയ്ഡന്‍ ഹിന്ദു സമാജം പ്രസിഡന്റ് ശ്രീ കുമാര്‍ സുരേന്ദ്രന്‍ സെക്രട്ടറി ശ്രീ പ്രേംകുമാര്‍ എന്നിവര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ ഭക്ത സമൂഹത്തിന്റെ ഒപ്പം നില്‍ക്കുന്ന ക്രോയ്ഡന്‍ ഹിന്ദു സമാജം അതിശക്തമായി ഇന്നലെ നടന്ന കിരാത നടപടിയെ അപലപിക്കുന്നതായും അറിയിച്ചു.

സമാധാനപരമായി നാമജപം നടത്തിക്കൊണ്ടിരുന്ന ഭക്തരെ യാതൊരു പ്രപോകനവും ഇല്ലാതെയാണ് പോലീസ് തല്ലിയത് എന്ന് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ജനാധിപത്യ പ്രക്രിയയില്‍ നെടുംതൂണ്‍ ആകേണ്ട മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ കയ്യിലെ വെറും പാവകള്‍ ആകുന്ന സ്ഥിതി വിശേഷവും ഇന്നലെ കാണാന്‍ കഴിഞ്ഞു. ചുരുക്കം ചില മാധ്യമങ്ങള്‍ ഒഴികെ മറ്റെല്ലാവരും പോലീസിന്റെ തേര്‍വാഴ്ചയെ വെള്ളപൂശി കൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനാല്‍ സത്യം അറിയാന്‍ സമൂഹ മാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് സാക്ഷര കേരളത്തിന് ഭൂഷണം അല്ല എന്നും അവര്‍ കൂട്ടി ചേര്‍ത്തു. യുകെയിലെ മുഴുവന്‍ ഹൈന്ദവ സംഘടനകളും ഒന്നിച്ച് നിന്ന് കേരളത്തിലെ അയ്യപ്പ ഭക്തര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.