മുണ്ടത്തിക്കോട് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട തുടർനടപടികൾ വ്യാഴാഴ്ച തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. രാവിലെ 10.30ന് തൃശ്ശൂർ കളക്ടറേറ്റിൽ ബന്ധപ്പെട്ട ദേവസ്വങ്ങൾക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കുമൊപ്പം യോഗം ചേരും. ആ യോഗത്തിൽ പൂരവുമായി ബന്ധപ്പെട്ട സുരക്ഷയും ക്രമീകരണങ്ങളും ഉൾപ്പെടെ തുടർനടപടികൾ എങ്ങനെയാകണമെന്നത് തീരുമാനിക്കുമെന്നും തുടർന്ന് വിശദീകരണം നൽകുമെന്നും മന്ത്രി പറഞ്ഞു.

രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ചില മതിലുകൾ പൊളിക്കുകയും കണ്ടം നികത്തുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനിടെ ഉണ്ടായ നാശനഷ്ടങ്ങൾക്കും സ്‌ഫോടനത്തിൽ ബാധിതരായവർക്കും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റവർക്കുള്ള ചികിത്സ യുദ്ധകാലാടിസ്ഥാനത്തിൽ ഉറപ്പാക്കാൻ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധ സംഘങ്ങളെ തൃശ്ശൂരിൽ എത്തിച്ചു. പ്ലാസ്റ്റിക് സർജന്മാരും മറ്റു വിദഗ്ധ ഡോക്ടർമാരും ഉൾപ്പെട്ട സംഘങ്ങൾ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൃശ്ശൂർ മെഡിക്കൽ കോളേജിൽ 14 പേരെയാണ് പ്രവേശിപ്പിച്ചത്, ഇതിൽ ഒരാൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. ബാക്കി 13 പേരിൽ രണ്ടുമൂന്നു പേർക്ക് ചെറിയ പരിക്കുകളാണുള്ളത്, ശേഷിക്കുന്ന പത്ത് പേരെയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ചിലരെ പിന്നീട് വാർഡുകളിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു. അഞ്ച് പോസ്റ്റ്മോർട്ടങ്ങൾ ഇതിനകം പൂർത്തിയായി, മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി, രണ്ടെണ്ണം സൂക്ഷിച്ചിരിക്കുകയാണ്. തൊഴിലിടത്തിലെ രേഖകൾ കത്തിപ്പോയതിനാൽ സംഭവസമയത്ത് എത്ര പേർ അവിടെ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.