ഇസ്‌ളാമിക്‌ സ്‌റ്റേറ്റിന്റെയും ആഭ്യന്തരയുദ്ധത്തിന്റെയും മനുഷ്യത്വരാഹിത്യത്തിന്റെ ദുരന്തകഥകള്‍ പേറുന്ന സിറിയയില്‍ നിന്നും ഞെട്ടിക്കുന്ന മനുഷ്യാവകാശങ്ങളുടെ ക്രൂര മുഖങ്ങളുടെ വിവരണങ്ങളും. അറബ്‌ വസന്തകാലത്ത്‌ ആസാദ്‌ ഭരണകൂടം ജയിലിലും ദുര്‍ഗുണ പരിഹാര പാഠശാലകളിലുമായി സൂക്ഷിച്ചിരുന്നവര്‍ക്ക്‌ നേരെ നടത്തിയിരുന്ന കിരാത നടപടികളുടെ ഞെട്ടിക്കുന്ന യു എന്‍ റിപ്പോര്‍ട്ടുകളാണ്‌ പുറത്തു വന്നത്‌. അഭിമുഖങ്ങളുടെയും രേഖകളുടേയും അടിസ്‌ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഏഴു വയസ്സുകാരിയെ പോലും പീഡിപ്പിച്ചതായിട്ടാണ്‌ വിവരം.
article-2544711-1AE6D6FA00000578-704_634x476

ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള പീഡനങ്ങളായിരുന്നു അരങ്ങേറിയിരുന്നത്‌. ഒരു സഹതടവുകാരനെ തല്ലിക്കൊല്ലുന്നതിന്‌ സാക്ഷിയാകേണ്ടി വന്നെന്ന്‌ ഒരാള്‍ പറഞ്ഞു. ഒന്നുകില്‍ തല്ലിക്കൊല്ലുക. അല്ലെങ്കില്‍ മരിക്കാന്‍ കാരണമാകുന്ന വിധത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച ശേഷം മരിക്കാന്‍ വേണ്ടി സെല്ലില്‍ വൈദ്യ സഹായം പോലും നല്‍കാതെ ഉപേക്ഷിക്കും.

article-2544711-1AE6D70D00000578-226_634x476

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെല്ലുകളില്‍ തടവുകാരെ കുത്തിനിറച്ചാണ്‌ ഇട്ടിരുന്നത്‌. ഇവര്‍ക്ക്‌ ഭക്ഷണമോ വെള്ളമോ നല്‍കിരുന്നില്ല. ജയിലിന്‌ പുറമേ തടവുകാരെ പ്രത്യേക സംവിധാനം ഒരുക്കിയും പാര്‍പ്പിച്ചു. ഇവിടെ മരണമടഞ്ഞ ആബാലവൃദ്ധ ജനങ്ങളില്‍ ഏഴു വയസ്സുകാരി വരെയുണ്ടായിരുന്നു. വന്‍തോതില്‍ തടവുകാരെ പട്ടിണിക്കിട്ടും ദാഹജലം പോലും നല്‍കാതെ കഠിനമായി മര്‍ദ്ദിച്ച്‌ രോഗം വരുത്തിയും ക്രൂരമായിട്ടായിരുന്നു കൊലപ്പെടുത്തിയിരുന്നത്‌.

article-2544711-1AE6D91300000578-622_634x476

2011 മാര്‍ച്ചിലെ അറബ്‌ വസന്തകാലം മുതല്‍ കഴിഞ്ഞ വര്‍ഷം വരെ യുദ്ധക്കുറ്റം ചുമത്തി അനേകരെയാണ്‌ തടവറയിലിട്ടത്‌. സര്‍ക്കാര്‍ അധീനതയില്‍ വരുന്ന ജയിലുകളിലും ദുര്‍ഗുണ പരിഹാര പാഠശാലകളിലും മരണങ്ങള്‍ സാധാരണമായിരുന്നെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ സംഘം നടത്തിയ ഏതാണ്ട്‌ 600 ല്‍ അധികം അഭിമുഖങ്ങളില്‍ 200 ലധികം മുന്‍ തടവുകാര്‍ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന സഹ തടവുകാര്‍ നേരിട്ടിരുന്ന ക്രൂരതകളും മരണങ്ങളും നേരിട്ട്‌ പറഞ്ഞു. 2011 മാര്‍ച്ചിനും 2015 നവംബറിനും ഇടയില്‍ 621 പേരെയാണ്‌ ഇന്റര്‍വ്യൂ നടത്തിയത്‌.