വിവാഹത്തിന് മുമ്പേ ഫേസ്ബുക്കിലൂടെ പ്രണയത്തിലായിരുന്ന കാമുകനൊപ്പം ഗള്‍ഫ്കാരന്റെ ഭാര്യയായ 19കാരി ഒളിച്ചോടിയത്‌ കൈയ്യില്‍ കിട്ടാവുന്നതെല്ലാം എടുത്ത് .കണ്ണൂരില്‍ ആണ് സംഭവം .കഴിഞ്ഞമാസം 28ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ മയ്യില്‍ സ്വദേശിനിയായ 19കാരിയെ കാണാതായത്. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ബാഗ് നിറയെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും, സ്വര്‍ണവും ,പാസ്‌പോര്‍ട്ടും കൊണ്ടുപോയിരുന്നു. പുലര്‍ച്ചെ യുവതിയുടെ പിതാവ് എഴുന്നേറ്റപ്പോഴാണ് അടുക്കള വാതില്‍ തുറന്നിട്ട നിലയില്‍ കണ്ടത്. തുടര്‍ന്നുള്ള തെരച്ചിലിലാണ് മകളെ കാണാതായ വിവരം അറിയുന്നത്. കിടപ്പറയിലെ മേശപ്പുറത്ത് എഴുതിവെച്ച കത്തില്‍ ഞാന്‍ പോകുന്നു എന്നെ അന്വേഷിക്കേണ്ടെന്നും എഴുതിയിരുന്നു.
കഴിഞ്ഞവര്‍ഷം സപ്തംബര്‍ 6 നാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോവുകയും ചെയ്തു. യുവതിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇരുവരേയും ബെംഗളുരുവിലുള്ള ഒരു ഫ്ലാറ്റില്‍ കണ്ടെത്തിയത്. ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കവെയാണ് തളിപ്പറമ്പ് സ്വദേശിയായ യുവാവുമായി യുവതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായത്.

ഈ പ്രണയം ആരുമറിഞ്ഞിരുന്നില്ല. വിവാഹശേഷവും കാമുകനുമായി ഫേസ്ബുക്കിലും മൊബൈല്‍ ഫോണിലൂടെയും പ്രണയം തുടര്‍ന്നു. കാമുകന്‍ കാറുമായി വരുമെന്ന സന്ദേശത്തെ തുടര്‍ന്നാണ് വീട് വിട്ടിറങ്ങിയത്. കാറില്‍ ബംഗലുരുവിലെത്തി അവിടെ സുഹൃത്തും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റില്‍ താമസിച്ചുവെന്നും യുവതി മൊഴി നല്‍കി. തുടര്‍ന്ന് യുവതിയെ സ്വന്തം ഇഷ്ടപ്രകാരം കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിട്ടയക്കുകയും ചെയ്തു