ക്രിപ്റ്റോ കറന്‍സി രംഗത്തെ പുത്തന്‍ വിപ്ലവമായി മാറിയ ബിറ്റ് കോയിന്‍ അതിന്‍റെ വളര്‍ച്ചയില്‍ ഏറ്റവും കുതിച്ച് ചാട്ടം നടത്തിയ വര്‍ഷമാണ്‌ 2017. സാമ്പത്തിക രംഗത്തെ എല്ലാ വിദഗ്ദരേയും അമ്പരപ്പിച്ച് കൊണ്ടാണ് ബിറ്റ് കോയിന്‍ മൂല്യം ദിനം പ്രതി കുതിച്ച് കയറുന്നത്. ഇപ്പോള്‍ സര്‍വ്വരെയും അമ്പരപ്പിച്ച് കൊണ്ട് ബിറ്റ് കൊയിന്‍റെ വിപണി മൂല്യം അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) മൊത്തം കരുതല്‍ ധന നിക്ഷേപത്തിന്റെ മൂല്യത്തെയും മറികടന്നിരിക്കുകയാണ്. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ബിറ്റ് കോയിന്‍ മൂല്യത്തില്‍ ഉണ്ടായ വളര്‍ച്ചയാണ് ഈ മികച്ച നേട്ടം കൈവരിക്കുന്നതിലേക്ക് ബിറ്റ് കോയിനെ എത്തിച്ചത്.

മുന്നൂറ് ബില്യണ്‍ ഡോളറിലധികമാണ് ലോകവ്യാപകമായുള്ള ബിറ്റ് കോയിനുകളുടെ മാര്‍ക്കറ്റ് വാല്യു ആയി കണക്കാക്കിയിരിക്കുന്നത്. ഇത് അന്താരാഷ്ട്ര നാണയ നിധിയുടെ കരുതല്‍ നിക്ഷേപങ്ങളുടെ മൂല്യമായി കണക്കാക്കിയിരിക്കുന്ന 291ബില്യണ്‍ ഡോളര്‍ എന്നതിനെയും കടന്ന് മുന്നേറിയിരിക്കുകയാണ്.

അമേരിക്കന്‍ ഡോളറിന് നേരിയ തോതില്‍ മൂല്യം കുറയുകയും നാണയ മാര്‍ക്കറ്റില്‍ ജനപ്രീതി ഇടിയുകയും ചെയ്തത് ക്രിപ്റ്റോ കറന്‍സികള്‍ക്കാണ് ഉണര്‍വ്വുണ്ടാക്കിയിരിക്കുന്നത്. ലോകത്തിന്‍റെ സാമ്പത്തിക സിരാകേന്ദ്രം എന്ന സ്ഥാനത്ത് അമേരിക്കക്ക് ഇനി അധിക കാലം തുടരാന്‍ കഴിയില്ല എന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ ലോക രാജ്യങ്ങള്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുകയാണ്. ജര്‍മ്മനി, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ആഗോള സാമ്പത്തിക രംഗത്ത് സ്വതന്ത്ര ഇടപെടലുകള്‍ നടത്തി കൊണ്ടിരിക്കുന്നത് ഈ പശ്ചാലത്തില്‍ വേണം കാണേണ്ടത്. ഇത് നിലവിലെ സാമ്പത്തിക സങ്കല്പങ്ങള്‍ തന്നെ മാറ്റിയിട്ടുമുണ്ട്.

രാജ്യാതിര്‍ത്തികളോ, കേന്ദ്രീകൃത നിയന്ത്രണ സംവിധാനങ്ങളോ ബാധകമല്ലാത്ത പുതിയ വിനിമയ മാര്‍ഗ്ഗമായ ക്രിപ്റ്റോ കറന്‍സികള്‍ക്ക് സാമ്പത്തിക വിനിമയ രംഗത്തും നിക്ഷേപ രംഗത്തും സ്വീകാര്യത കൂടി വരുന്നത് ഈ സാഹചര്യത്തിലാണ്. ഇടപാടുകളുടെ വേഗതയും നിയന്ത്രണങ്ങളുടെ അഭാവവും മൂലം പ്രധാന സാമ്പത്തിക ഇടപാടുകള്‍ പലതും നടക്കുന്നത് ക്രിപ്റ്റോ കറന്‍സിയിലൂടെയാണ് എന്നത് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യ വര്‍ദ്ധനവിന്‍റെ മറ്റൊരു കാരണമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രിപ്റ്റോ കറന്‍സികളുടെ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന പബ്ലിക് യൂസബിലിറ്റി ഇല്ലായ്മ അഥവാ മറ്റ് നാണയങ്ങള്‍ പോലെ ദൈനംദിന ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ ഉള്ള പരിമിതിയും ഇപ്പോള്‍ മറി കടന്ന് കഴിഞ്ഞിട്ടുണ്ട്. ക്രിപ്റ്റോ കാര്‍ബണ്‍ പോലുള്ള പുതു തലമുറ ക്രിപ്റ്റോ കറന്‍സികള്‍ ആണ് ഈ ന്യൂനതയും പരിഹരിച്ചിരിക്കുന്നത്. ടെസ്കോയും, ആര്‍ഗോസും, ആമസോണും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ സ്വീകാര്യത ഉള്ള ക്രിപ്റ്റോ കാര്‍ബണ്‍ ഇന്ന് ക്രിപ്റ്റോ കറന്‍സികളില്‍ ഏറെ ജനപ്രിയത നേടിക്കഴിഞ്ഞു.

പത്ത് പൗണ്ട്  വിലയുള്ള ക്രിപ്റ്റോ കാര്‍ബണ്‍ തികച്ചും സൗജന്യമായി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ ക്രിപ്റ്റോ കാര്‍ബണ്‍ നിങ്ങള്‍ക്ക് ടെസ്കോ, ആര്‍ഗോസ്, ആമസോണ്‍ തുടങ്ങി നിരവധി ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാവുന്നതാണ്.