ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഉക്രൈനിയൻ അഭയാർത്ഥികൾക്ക് സഹായവുമായി പോളണ്ടിലേക്ക് ലോറി ഓടിച്ചു എത്തിയിയിരിക്കുകയാണ് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ. വെള്ളിയാഴ്ച ഉച്ചയോടെയാണ് തന്റെ ഈ യാത്രയെക്കുറിച്ച് ട്വിറ്ററിൽ അദ്ദേഹം പങ്കുവെച്ചത്. വെസ്റ്റ് ഓക്സ്ഫോർഡ്ഷെയറിലെ ചാരിറ്റി ഫുഡ് പ്രൊജക്റ്റ് ആയ ചിപ്പി ലാർഡറുമായി ചേർന്ന് രണ്ടു വർഷമായി അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു. ഉക്രൈനിലെ അഭയാർഥികൾക്ക് ആവശ്യമായ ഡോനെഷനുകൾ ശേഖരിച്ചതായും, സാനിറ്ററി നാപ്കിനുകൾ തുടങ്ങി വസ്ത്രങ്ങൾ, ഫസ്റ്റ് എയിഡ് കിറ്റുകൾ മുതലായവ എല്ലാം തന്നെ തന്റെ ലോറിയിൽ ഉള്ളതായും അദ്ദേഹം പറഞ്ഞു.

ഈ ആഴ്ച ആദ്യം തന്നെ ഉക്രൈനിലേക്ക് ആവശ്യമായ സഹായങ്ങൾ എല്ലാവരും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ വരുമാനത്തിന്റെ 0.7 ശതമാനം മറ്റു രാജ്യങ്ങൾക്കായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഗവൺമെന്റ് ഇതു 0.5 ശതമാനമായി വെട്ടിക്കുറച്ചിരുന്നു. ബ്രിട്ടന്റെ ഭാഗത്തുനിന്നും കൂടുതൽ സഹായങ്ങൾ ഉണ്ടാകുമെന്ന് ചാൻസലർ റിഷി സുനകും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.











Leave a Reply