ഇ.പി. ജയരാജന്‍റെ ആത്മകഥയെ ചുറ്റിപ്പറ്റിയ വിവാദത്തിൽ ആദ്യമായി പ്രതികരണവുമായി ഡിസി രവി രംഗത്തെത്തി. “മൗനം ഭീരുത്വം അല്ല,” എന്നും “ഞാൻ ഒരു ആത്മകഥ എഴുതുകയാണെങ്കിൽ വ്യക്തമാകുന്ന സത്യങ്ങൾ മാത്രമേയുള്ളു,” എന്നും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജന്‍റെ ആത്മകഥ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കാണ് ഡിസി രവി ഈ മറുപടി നൽകിയത്.

‘കട്ടൻ ചായയും പരിപ്പുവടയും: ഒരു കമ്മ്യൂണിസ്റ്റിന്‍റെ ജീവിതം’ എന്ന പേരിൽ ഡിസി ബുക്‌സിന്റെ പേരിൽ പുറത്തുവന്ന ആത്മകഥ വലിയ വിവാദമായിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്താണ് പുസ്തകത്തിലെ ഭാഗങ്ങൾ ചോർന്നത്. പുറത്ത് വന്ന പുസ്തകം തന്‍റെ ആത്മകഥയല്ലെന്നും, അതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇ.പി. ജയരാജൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് ഇ.പി. ജയരാജന്‍റെ പുതിയ ആത്മകഥ ‘ഇതാണ് എന്റെ ജീവിതം’ ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യുന്നത്. അതേ സമയം, വിവാദങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഡിസി രവി തുറന്ന പ്രതികരണവുമായി രംഗത്തെത്തിയത്, “സത്യങ്ങൾ പറഞ്ഞാൽ ഭയപ്പെടേണ്ട കാര്യമില്ല” എന്ന സൂചനയും അദ്ദേഹത്തിന്റെ മറുപടിയിൽ നിന്ന് വ്യക്തമാകുന്നു.