സ്പെയിനിലെ കടല്‍തീരത്ത് ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് 30 കിലോ മാലിന്യം. സ്പെയിനിലെ തെക്കുകിഴക്കന്‍ തീരപ്രദേശമായ കാബോ ഡി പലോസയിലാണ് 33 അടി നീളമുള്ള തിമിംഗലം അടിഞ്ഞത്. നീളമേറിയ തിമിംഗലത്തിന്റെ വയര്‍ പരിശോധിച്ചപ്പോഴാണ് നാട്ടുകാര്‍ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ബാഗുകളും, വലയും, കയറുമുള്‍പ്പടെ നിരവധി പ്ലാസ്റ്റിക് സാധനങ്ങളാണ് തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് നാട്ടുകാര്‍ പുറത്തെടുത്തത്.

കിലോ കണക്കിന് പ്ലാസ്റ്റിക് മാലിന്യം വയറ്റില്‍ അടിഞ്ഞുകൂടിയതാണ് തിമിംഗലത്തിന്റെ മരണത്തിന് കാരണമായതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കടലിനുള്ളില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്കുകള്‍ ഭക്ഷിച്ച തിമിംഗലത്തിന് സ്വാഭാവിക വളര്‍ച്ചയുണ്ടായിരുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണഗതിയില്‍ ഇത്തരം തിമിംഗലങ്ങള്‍ക്ക് 45 ടണ്‍ ഭാരമാണ് ഉണ്ടാവുക. എന്നാല്‍ തീരത്തടിഞ്ഞ തിമിംഗലത്തിന് കേവലം ഏഴ് ടണ്‍ മാത്രമാണ് ഭാരമുണ്ടായിരുന്നതെന്നും ഗവേഷകര്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രദേശത്ത് പരിസ്ഥിതി സംഘടനയാണ് പ്ലാസ്റ്റിക് തിന്ന് മരണമടഞ്ഞ തിമിംഗലത്തിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തിമിംഗലത്തിന്റെ ദാരുണമരണത്തെ തുടര്‍ന്ന് മുര്‍സിയയിലെ പ്രാദേശിക ഭരണകൂടം കടല്‍ മലിനീകരണത്തിനെതിരെ ശക്തമായി പ്രചരണപരിപാടികളാണ് നടത്തിവരുന്നത്. ഇന്‍ഡോനീഷ്യയിലും കഴിഞ്ഞ മാസം സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് അവിടെ 29 അടി നീളമുള്ള തിമിംഗലമാണ് ചത്ത് തീരത്തടിഞ്ഞത്.