ബോളിവുഡ് നടനും സംവിധായകനുമായ ദീപക് തിജോരിയെ ഭാര്യ വീട്ടില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്. വിവാഹേതര ബന്ധം ആരോപിച്ചാണ് ദീപകിനെ ഭാര്യ ശിവാനി ഗോരേഗാവിലെ ഫ്ലാറ്റില്‍ നിന്ന് പുറത്താക്കിയതെന്ന് ഒരു  ബോളിവുഡ് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു .

ആഷിക്വി, ജീതാ വഹി സികന്ദര്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം ഇപ്പോള്‍ സുഹൃത്തുക്കളോടൊപ്പമോ, പേയിംഗ് ഗസ്റ്റ് ആയോ ആണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം തങ്ങള്‍ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിദീപകും രംഗത്തെത്തിയിട്ടുണ്ട്.ശിവാനിയുടെ ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും അതിനാല്‍ തങ്ങളുടെ വിവാഹത്തിന് നിയമസാധുതയില്ലെന്നും ദീപക് വാദിക്കുന്നു. ഫാഷന്‍ ഡിസൈനറാണ് ശിവാനി. ഇരുവര്‍ക്കും സമാര എന്ന പേരില്‍ 21 വയസുള്ള ഒരു മകളുണ്ട്.

തേരാ നാം മേരാ നാം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ദീപക് ടോം ഡിക്ക് ആന്റ് ഹാരി, ഫോക്‌സ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആഷിക്വി, ജീതാ വഹി സികന്ദര്‍ എന്നിവയ്ക്ക് പുറമേ ഖിലാഡി എന്ന ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.