വിന്‍ ഡീസലും ബോളിവുഡിന്റെ സ്വന്തം ദീപിക പദുക്കോണും ഒന്നിച്ച ട്രിപ്പിള്‍ എക്‌സ് മൂന്നാം പതിപ്പിലെ ചൂടന്‍ ദൃശ്യങ്ങള്‍ പുറത്തായി. ദീപികയും വിന്‍ ഡീസലും ചേര്‍ന്നുള്ള രംഗങ്ങള്‍ ചോര്‍ന്ന് കിട്ടിയ മാധ്യമങ്ങളും ആരാധകരും അത് ശരിക്കും ആഘോഷിക്കുകയും ചെയ്തു. എന്നാല്‍, രഹസ്യമായി ചിത്രീകരിച്ച രംഗങ്ങള്‍ പുറത്തായതില്‍ ക്ഷുഭിതനാണ് സംവിധായകന്‍ ഡി.ജെ. കാരുസോ. ട്വിറ്ററിലൂടെ തന്റെ ക്ഷോഭം പരസ്യമാക്കിയിരിക്കുകയാണ്.
സംവിധായകനും അതിന്റെ ചുവടുപിടിച്ച് അഭിനേതാക്കളായ വിന്‍ ഡീസലും ദീപികയുമെല്ലാം തുടക്കത്തില്‍ ഷൂട്ടിങ്ങിന്റെയും ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ പിടിവിട്ട മട്ടാണ്. റിലീസിന് മുന്‍പ് പുറംലോകം കാണരുതെന്ന് സംവിധായകന് നിര്‍ബന്ധമുണ്ടായിരുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ വരെ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ദീപികയുടെ ആദ്യ ഷോട്ടിന്റേയും ദീപികയെ ആലിംഗനം ചെയ്തു നില്‍ക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ കാരുസോ തന്നെയാണ് നേരത്തെ ട്വീറ്റ് ചെയ്തത്.
എന്‍.എസ്.എ. ചാരനായ സാന്‍ഡര്‍ കേജിന്റെ അതിസാഹസിക ദൗത്യങ്ങളുടെ കഥ പറയുന്ന ട്രിപ്പിള്‍ എക്‌സിന്റെ ആദ്യ പതിപ്പ് 2002ലാണ് പുറത്തിറങ്ങിയത്. 2005ല്‍ ട്രിപ്പിള്‍ എക്‌സ്: സ്‌റ്റേറ്റ് ഓഫ് ദി യൂണിയന്‍ എന്ന പേരില്‍ ഇതിന്റെ രണ്ടാം പതിപ്പ് ഇറങ്ങി. ആദ്യ ചിത്രത്തില്‍ വിന്‍ ഡീസലും രണ്ടാമത്തേതില്‍ ഐസ് ക്യൂബുമായിരുന്നു നായകര്‍