ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കന്നയ്യകുമാറിനെ ഹാജരാക്കുന്ന പട്യാല കോടതിയില്‍ വീണ്ടും ആര്‍എസ്എസ് അനുകൂല അഭിഭാഷകരുടെ തേര്‍വാഴ്ച
4:46 കന്നയ്യ കുമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. ഡല്‍ഹി പൊലീസ് കമ്മീഷ്ണര്‍ക്കും കേന്ദ്ര അഭ്യന്തര സെക്രട്ടറിയ്ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു.
4:44 കന്നയ്യ കുമാറിനെ തീഹാര്‍ ജയിലിലേക്ക് മാറ്റും
4:42 മൂന്ന് അഭിഭാകര്‍ക്കും ബി.ജെ.പി എം.എല്‍.എ ഒ.പി ശര്‍മയോടും വിശദീകരണം തേടുമെന്ന് ബി.എസ് ബസ്സി
4:30 ഞാന്‍ ദേശദ്രോഹിയല്ലെന്ന് കന്നയ്യ കുമാര്‍ കോടതിയോട്. രാജ്യത്തിന്റെ ഭരണഘടനയില്‍ വിശ്വസിക്കുന്നയാളാണെന്നും കന്നയ്യ കോടതിയില്‍ പറഞ്ഞു.
4:23 പട്യാല ഹൗസ് കോടതിയില്‍ തങ്ങള്‍ക്ക് നേരെയും അതിക്രമമുണ്ടായതായി അഭിഭാഷക സംഘം നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍.
4.22 കന്നയ്യ കുമാറിന് അടിയന്തര ചികിത്സ നല്‍കാന്‍ കോടതി വളപ്പിലെത്താന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം.
3:58 കന്നയ്യ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച് 2 വരെ സുപ്രീംകോടതി നീട്ടി.
3:45 സുപ്രീംകോടതി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ അംഗങ്ങളെയും തടഞ്ഞു. ആര്‍.എസ്.എസ് അഭിഭാഷകരാണ് മുദ്രാവാക്യം മുഴക്കി പാനലംഗങ്ങളെ തടയുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് കമ്മഷന്‍ അംഗങ്ങളെ പൊലീസ് കോടതിയിലെത്തിച്ചത്.
3:39 അഭിഭാഷക സംഘത്തിന്റെ ഭാഗമാകാന്‍ കപില്‍ സിബല്‍ വിസമ്മതിക്കുന്നു. കോടതി ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് പാട്യാല കോടതിയില്‍ പോകാന്‍ സിബലിനോട് സുപ്രീംകോടതി
3:34 പോലീസ് കമ്മീഷണറില്‍ നിന്നും വിശദീകരണം തേടുമെന്ന് അഭ്യന്തര സെക്രട്ടറി രാജീവ് മെഹറിഷി.
3:27 ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സിയോട് നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ദല്‍ഹി പോലീസിന്റെ അഭിഭാഷകന് അജിത് സിന്‍ഹയോട് ആവശ്യപ്പെട്ടു. കോടതിക്കകത്ത് കുടുങ്ങി പോയ അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും രക്ഷപ്പെടുത്താന്‍ കോടതി പോലീസിനോട് നിര്‍ദേശിക്കുന്നു.
3:24 കന്നയ്യ കുമാറിന്റെ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും ജഡ്ജിയും കോടതിക്കകത്ത് കുടുങ്ങി നല്‍ക്കുന്നു. അഭിഭാഷകര്‍ തടിച്ച് കൂടിയതിനാല്‍ പുറത്തിറങ്ങാനാകാത്ത സ്ഥിതി.
3:23 കപില്‍ സിബല്‍, രാജീവ് ധവാന്‍, ദുശ്യന്ത് ദേവ്, എ.ഡി.എന്‍ റാവു, അജിത് സിന്‍ഹ, ഹരിന്‍ റാവല്‍ എന്നിവരടങ്ങുന്ന അഭിഭാഷക സംഘം കോടതിയുടെ നിര്‍ദേശ പ്രകാരം പാട്യാല കോടതിയിലേക്ക് പോകുന്നു.
3:16 ആശങ്കാജനകമായ സ്ഥിതി വിശേഷമാണെന്ന് സുപ്രീംകോടതി.
3:14 കോടതി വളപ്പില്‍ കന്നയ്യ കുമാര്‍ ആക്രമിക്കപ്പെട്ടതായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് സുപ്രീംകോടതിയെ അറിയിക്കുന്നു.
3:11 പാട്യാലഹൗസ് കോടതിക്കുള്ളില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ്.
3:08 പട്യാല ഹൗസ് കോടതി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. കോടതി പരിസരം ഒഴിപ്പിക്കാനും കോടതിയുടെ ഉത്തരവ്. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനെ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ജെ ചലമേശ്വര്‍ ഫോണില്‍ വിളിച്ചു.
3.07 പട്യാലഹൗസ് കോടതിയിലേക്ക് ആറംഗ കമ്മീഷനെ സുപ്രീംകോടതി പറഞ്ഞയക്കുന്നു.
2:53 കന്നയ്യ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ബസ്സി . കോടതിവളപ്പില്‍ കന്നയ്യ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വന്നിട്ടും നിഷേധിച്ച് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബിഎസ് ബസ്സി. കോടതി പരിസരത്ത് സ്ഥിതി നിയന്ത്രണം വിട്ടിട്ടില്ല. അഭിഭാഷകരെ നിയന്ത്രിക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചതാണ്. അത്തരമൊരു നിയന്ത്രണം സ്ഥിതി കൂടുതല്‍ വഷളാക്കാനെ ഉപകരിക്കൂവെന്നും ബസ്സി
2:44 ദല്‍ഹിയില്‍ കോടതി വളപ്പില്‍ സംഘര്‍ഷം നടക്കുമ്പോള്‍ ദല്‍ഹി പൊലീസ് മേധാവി ബി.എസ് ബസിക്ക് റിട്ടയര്‍മെന്റ് പാര്‍ട്ടി. ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിരുന്നും ആഘോഷവും. ബിഎസ് ബസ്സി ഈ മാസം അവസാനമാണ് വിരമിക്കുന്നത്.
2:31 പാട്യാല ഹൗസ് കോടതിക്ക് സമീപമുള്ള സംഘര്‍ഷം തടയാന്‍ സുപ്രീംകോടതി ദല്‍ഹി പോലീസ് കൗണ്‍സിലിന് നിര്‍ദേശം നല്‍കി.
2.20 കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ ആര്‍.എസ്.എസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടക്കുമ്പോള്‍ പോലീസ് കാഴ്ച്ചകാരായി നില്‍ക്കുന്നു.
11:30 പട്യാല കോടതിക്കകത്ത് ചുരുങ്ങിയ ആളുകളെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്ന് സുപ്രീം കോടതി. 5 മാധ്യമപ്രവര്‍ത്തകര്‍ക്കും കന്നയ്യ കുമാറിന്റെ ഭാഗത്ത് നിന്ന് രണ്ട് പേര്‍ക്കുമാണ് അനുമതി. ഫെബ്രുവരി 15ന് കോടതി വളപ്പില്‍ ആക്രമണമുണ്ടായപ്പോള്‍ പോലീസ് നോക്കി നിന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.