രാജ്യസ്നേഹവും യുദ്ധങ്ങൾക്ക് എതിരെയുള്ള സന്ദേശവും ആണ് ഈ പാട്ടിന്റെ പ്രധാന ആശയം. പ്രശസ്ത സിനിമാതാരം റഹ് മാനാണ് ഈ വീഡിയോ ആൽബത്തിന്റെ ഔദ്യോഗിക ലോഞ്ച് നിർവഹിച്ചത്. മലയാളം, തമിഴ്‌, ഹിന്ദി കൂടാതെ ഇംഗ്ലീഷിലുമായി പ്രശസ്ത ഗായകരായ അഫ് സൽ, വൈഷ് ണവ് ഗിരീഷ് (ഇന്ത്യൻ ഐഡൽ ഫെയിം), പ്രശസ് ത ഗായകനും സംഗീത സംവിധായകനുമായ ഇഷാൻ ദേവിനുമൊപ്പം ദോഹയിൽ നിന്നുള്ള മെറിൽ ആൻ മാത്യു ഈ ആൽബത്തിൽ നാലു ഭാഷകളിലായി പാടിയിരിക്കുന്നു.

പ്രശസ്ത സംഗീത അധ്യാപകരായ ശങ്കർ ദാസ്,അഭിലാഷ് എന്നിവരുടെ ശിക്ഷണത്തിൽ കർണാടിക് വെസ്റ്റേൺ സംഗീതത്തിൽ പ്രാവീണ്യം നേടിയ മെറിൽ അനവധി സ്റ്റേജ് ഷോകളിലൂടെയും ആൽബങ്ങളിലൂടെയും പ്രശസ്തയാണ്. മലയാളം തമിഴ് ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ വ്യത്യസ് ത ശൈലികളോട് കൂടിയാണ് മെറിൽ പാടിയിട്ടുള്ളത് . സംഗീതം സംവിധാനം ഫായിസ് മുഹമ്മദാണ്. സംസ്ഥാന അവാർഡ് ജേതാവും പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവുമായ ബി.കെ.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, തമിഴ് സിനിമയിലെ പ്രശസ്ത ഗാന രചയിതാവായ വല്ലവൻ അണ്ണാദുരൈ, ഷാജി ചുണ്ടൻ എന്നിവരുടേതാണ് വരികൾ.

പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യരാണ് ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ ആൽബത്തിന്റെ അവതരണം. രാജ്യത്തിൻറെ കാവൽക്കാരായ ധീര ജവാന്മാർക്കുള്ള സമർപ്പണം കൂടിയാണ് ഈ മ്യൂസിക് ആൽബം. ദേശത്തിന്റെ വിവിധ സംസ്കാരങ്ങളെ വളരെ മനോഹരമായി കോർത്തിണക്കികൊണ്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. ലോകോത്തര നിലവാരത്തിൽ ചെയ്ത ഈ വീഡിയോ ആൽബത്തിന്റെ ക്രീയേറ്റീവ് ഹെഡ് ശ്രീ ഷൌക്കത്ത് ലെൻസ്മാനാണ്. ആശയവും സംവിധാനവും ശ്രീ യൂസഫ് ലെൻസ്മാനാണ് നിർവഹിച്ചിരിക്കുന്നത്. സെലെബ്രിഡ്ജ് ഇന്റർനാഷണൽ ആണ് ആൽബം നിർമിച്ചിട്ടുള്ളത്. സംഗീത നിർമാണം എഫ് എം സ്റ്റുഡിയോ പ്രൊഡക്ഷന്സിന്റെതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാള സിനിമയിലെ നിരവധി പ്രശസ്ത താരങ്ങൾ ഈ വീഡിയോ ആൽബത്തിന്റെ പ്രചാരണത്തിനായി പിന്തുണക്കുന്നു. വെർച്വൽ റിയാലിറ്റി സംവിധാനം ഉപയോഗിച്ചു കൊണ്ട് പുറത്തിറങ്ങുന്ന ആദ്യത്തെ വീഡിയോ ആൽബം ആണ് DESI RAAG.. രാജ്യത്തിന് വേണ്ടി സ്വതന്ത്ര സമരത്തിൽ ബലി അർപ്പിച്ച സ്വതന്ത്ര സമര സേനാനികളെ അനുസ്മരിച്ചു കൊണ്ടാണ് വീഡിയോ ആൽബം തുടങ്ങുന്നത് . ഒക്ടോബർ രണ്ടിന് ഇന്റർനാഷണൽ ആന്റിവയലൻസ് ദിനം അനുബന്ധിച്ചു ഇറങ്ങിയ ഈ ദേശഭക്തിഗാനം ഗാന്ധിജിയുടെ ഏറ്റവും വലിയ ആശയമായ അഹിംസയുടെ സന്ദേശങ്ങൾ ഉളവാക്കുന്നതാണ്. “ആന്റി വാർ” എന്ന ആശയത്തിലാണ് വീഡിയോ ആൽബം അവസാനിക്കുന്നത്. മോഹൻലാലിന്റേയും മഞ്ജുവാര്യരുടെയും ശബ്ദത്തിലൂടെയുള്ള അവതരണം കൂടുതൽ ഈ സന്ദേശങ്ങളെ വികാരഭരിതമാക്കുന്നു. നാല് ഭാഷകളിൽ ഹൃദയസപർശിയായ ഗാന രചനയും വ്യത്യസ്തമായ സംഗീതവും അന്താരാഷ്ട്ര നിലവാരമുള്ള വെർച്വൽ റിയാലിറ്റി ടെക്നോളജിയും, വിഷ്വൽ ട്രീറ്റ്മെൻറ്ഉം ഈ ആൽബത്തിന്റെ പ്രത്യേതകൾ ആണ് .