വാഷിങ്ടണ്‍: ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ നടന്ന ചരിത്രപരമായ സമാധാന ചര്‍ച്ചകള്‍ വിജയമായിരുന്നില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയ ഇപ്പോഴും അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം ഉത്തരകൊറിയന്‍ ഭീഷണി പൂര്‍ണമായും അകന്നതായി ട്വീറ്റ് ചെയ്ത ട്രംപ് എന്നാല്‍ ഒരാഴ്ച്ചയ്ക്ക് ശേഷം തീരുമാനം മാറ്റുകയായിരുന്നു.

ആണായുധം പൂര്‍ണമായും തുടച്ചു നീക്കുന്നത് വരെ ഉത്തരകൊറിയന്‍ ഭീഷണി തുടരുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. നിലവില്‍ കിം ഭരണകൂടത്തിന് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുടെ ആണവായുധ ശേഖരം രാജ്യത്തിന് കടുത്ത ഭീഷണിയാണ് അതുകൊണ്ടാണ് ഉപരോധം തുടരാന്‍ തീരുമാനിച്ചതെന്നും ട്രംപ് വിശദീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകജനത ഏറെ പ്രതീക്ഷയോടെ നോക്കികണ്ട സമാധാന ചര്‍ച്ചയായിരുന്നു കിം ട്രംപ് കൂടിക്കാഴ്ച്ച. ചര്‍ച്ചകള്‍ വിജയകരമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ട്രംപിന്റെ പുതിയ പ്രസ്താവന ഇക്കര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുന്നതായി സൂചിപ്പിക്കുന്നു. ഇനി ഉത്തര കൊറിയയില്‍നിന്ന് ആണവ ഭീഷണിയില്ല, സമാധാനമായി ഉറങ്ങി കൊള്ളൂ എന്നാണ് ട്രംപ് ജൂണ്‍ 13-ന് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഒരാഴ്ച്ച തികയും മുന്‍പ് അദ്ദേഹം വാക്ക് മാറ്റി പറയുകയായിരുന്നു.