കൊല്ലം വെളിയത്ത് 100 കോടിയോളം വിലവരുന്ന 60 ഹെക്റ്റര്‍ ഭൂമി, നന്ദാവനം എസ്റ്റേറ്റ് എന്ന കമ്പനിക്ക് സ്വന്തമാക്കാന്‍ സഹായിച്ചത് റവന്യു ഉദ്യോഗസ്ഥര്‍ മാത്രമല്ല, രാഷ്ട്രീയ നേതാക്കളും സര്‍ക്കാരും ചേര്‍ന്നാണെന്ന് ആംആദ്മി പാര്‍ട്ടി. രാഷ്ട്രീയ തലത്തില്‍ സഹായം ഇല്ലാതെ ഇത്രയും വലിയൊരു അഴിമതി നടത്താന്‍ കഴിയില്ല. വിജിലന്‍സ് അന്വേഷണത്തില്‍ പെട്ടത് 7 റവന്യൂ ഉദ്യോഗസ്ഥര്‍ മാത്രമാണെങ്കിലും, ഇതില്‍ രാഷ്ട്രീയക്കാരുടെ പങ്കു കണ്ടെത്തേണ്ടതുണ്ട്.

മലകളും കുന്നുകളും ഉള്ള ഭൂമിയില്‍ നിന്നു ഇപ്പോള്‍ തന്നെ കോടിക്കണക്കിനു രൂപയുടെ പാറ ഖനനം ചെയ്തിട്ടുണ്ട്. ഇത്രയും ആസൂത്രിതമായി നടത്തിയ ഈ അഴിമതിയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും കണ്ടെത്താന്‍ അന്വേഷണം ഊര്ജിതപ്പെടുത്തണം എന്നു ആവശ്യപ്പെട്ടു ആം ആദ്മി പാര്‍ട്ടി സമരത്തിന് ഒരുങ്ങുന്നു.