മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറിയെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ.
സ്ലീപ്പർ സെല്ലുകൾ കേരളത്തിൽ ഇല്ലെന്ന് പറയാനികില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക അഭിമുഖത്തിലാണ് സംസ്ഥാനത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഡി.ജി.പി നടത്തിയത്.
വിദ്യാഭ്യാസ മുള്ളവരെ പോലും വർഗീയ വത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭീകരസംഘടനകളെ വലയിലാക്കാൻ വിവിധ ശ്രമങ്ങൾ പൊലീസ് നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേരള പൊലീസ് ഏറ്റവും കൂടുതൽ വിമർശനം നേരിട്ട മാവോയിസ്റ്റ് വോട്ടയിൽ ഖേദമില്ലെന്ന് ലോക്നാഥ് ബെഹ്റ തുറന്നടിച്ചു.
സംരക്ഷിത വനിങ്ങളിൽ യൂണിഫോമിട്ട് വരുന്നവർ നിരപരാധികളല്ലെന്നും മാവോയിസ്റ്റ് വേട്ടയിൽ പൊലീസ് ചെയ്തത് കർത്തവ്യം ആണെന്നുമാണ് ഡി.ജി.പിയുടെ നിലപാട്.
മാവോയിസ്റ്റ് ഭീഷണി നേരിടാനായി ഹെലികോപ്റ്റർ ഉപോയിക്കുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു. രാജ്യസുരക്ഷയ്ക്കാണോ ചിലവിനാണോ പ്രാധ്യമെന്നും അദ്ദേഹം ചോദിക്കുന്നു.
മാവോയിസ്റ്റ് ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
Leave a Reply