എം.​വി.​ജ​യ​രാ​ജ​ന്‍റെ നി​ല അതീവ ഗു​രു​ത​രം; കോവിഡിന് ഒപ്പം ന്യു​മോ​ണി​യ​യും….

എം.​വി.​ജ​യ​രാ​ജ​ന്‍റെ നി​ല അതീവ ഗു​രു​ത​രം; കോവിഡിന് ഒപ്പം  ന്യു​മോ​ണി​യ​യും….
January 25 11:46 2021 Print This Article

ക​ണ്ണൂ​ർ: മു​തി​ർ​ന്ന നേ​താ​വും സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ എം.​വി.​ജ​യ​രാ​ജ​ന്‍റെ നി​ല ഗു​രു​ത​രം. കോ​വി​ഡ് ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തെ ക​ടു​ത്ത ന്യു​മോ​ണി​യ​യും പ്ര​മേ​ഹ​വും അ​ല​ട്ടു​ന്നു​ണ്ട്.

പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം പ​രി​ശോ​ധി​ക്കും.

ജ​നു​വ​രി 18-നാ​ണ് ജ​യ​രാ​ജ​ൻ കോ​വി​ഡ് ബാ​ധി​ത​നാ​യി ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷം സ്ഥി​തി മോ​ശ​മാ​യ​തോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​രാ​ജ​ൻ ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ നി​ന്നും നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ര​ണ്ട് ടേം ​പൂ​ർ​ത്തി​യാ​യ ടി.​വി.​രാ​ജേ​ഷി​നെ മാ​റ്റി ജ​യ​രാ​ജ​നെ രം​ഗ​ത്തി​റ​ക്കാ​ൻ സി​പി​എം ആ​ലോ​ചി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles