അബുദാബി ബിഗ് ടിക്കറ്റിന്റെ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം(ഏകദേശം 28.87 കോടി രൂപ) നേടിയ വ്യക്തിയെ കണ്ടെത്താനാവാതെ അധികൃതര്‍. മലയാളി ശ്രീനു ശ്രീധരന്‍ നായര്‍ക്കാണ് നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാനം ലഭിച്ചത്.ടിക്കറ്റെടുക്കുമ്പോള്‍ തന്ന നമ്പറില്‍ ശ്രീനുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ അദ്ദേഹത്തെ കിട്ടിയില്ല.ഇന്ത്യയിലുള്ള വിജയിയെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു നമ്പറില്‍ വിളിച്ചപ്പോള്‍ ശ്രീനു ശ്രീധരന്‍ നായര്‍ എന്നയാളെ അറിയുക പോലുമില്ലെന്നായിരുന്നു മറുപടി. രണ്ടാമത്തെ നമ്പറില്‍ വിളിച്ചപ്പോള്‍ ശ്രീനു ശ്രീധരന്‍ നായര്‍ ഇവിടെയില്ലെന്നും പ്രതികരിച്ചു. എന്തായാലും വിജയിയെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ബമ്പര്‍ നറുക്കെടുപ്പില്‍ ഇത്തവണ പത്തില്‍ പത്തും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചതെന്നതാണ് ഇത്തവണത്തെ പ്രത്യേകത. രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹത്തിന് സാക്കിര്‍ ഖാന്‍ അര്‍ഹനായി. മൂന്നും നാലും അഞ്ചും സമ്മാനങ്ങള്‍ യഥാക്രമം സിദിഖ് ഒതിയോരത്ത്, അബ്ദുല്‍ റഷീദ് കോടാലിയില്‍, രാജീവ് രാജന്‍ എന്നിവര്‍ നേടി. പത്ത് നറുക്കില്‍ നാലാമത്തെയും പത്താമത്തെയും സമ്മാനങ്ങള്‍ നേടിയവരൊഴികെ ബാക്കി സമ്മാനാര്‍ഹരെല്ലാം ടിക്കറ്റെടുത്തത് ഓണ്‍ലൈനായാണ്. ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ രാജ്യത്തിനുപുറത്തുള്ള വലിയ സമൂഹവും തയ്യാറാവുന്നുണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞമാസത്തെ ബമ്പര്‍ വിജയി യു.എ.ഇ.യില്‍ ഇതുവരെ വരാത്ത ആളായിരുന്നു.