ഒമർ ലുലു വിന്റെ റീലിസ് ചെയ്ത ഏറ്റവും ഒടുവിലെ ചിത്രം “ധമാക്ക”.

ഇപ്പോൾ ഈ സിനിമയിലെ യമണ്ടൻ മണ്ടത്തരങ്ങൾ വെട്ടി തുറന്നെഴുതി യുവാവ് ഓൺലൈനിൽ തരംഗം സൃഷ്ടിക്കുകയാണ്.

വസ്തുതകൾക്ക്‌ ഒരിക്കലും നിരക്കാത്ത തരത്തിലാണ്‌ സിനിമയിൽ ലൈംഗികതയെക്കുറിച്ചുള്ള കാര്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഓൺലൈൻ എഴുത്തുകാരനായ സലീൽ ബിൻ ഖാസിം വ്യക്തമാക്കുന്നു .

ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണ്ണരൂപം ഒന്നു വായിക്കാം:

ലൈംഗികശേഷിയില്ലാത്ത ഒരു യുവാവ് കല്യാണം കഴിക്കുകയും ആദ്യരാത്രിയിൽ തന്നെ ലൈംഗിക ബന്ധത്തിൽ പരാജയപ്പെടുകയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം…

പിന്നീട് ആ പ്രശ്നം പരിഹരിക്കാനുള്ള യുവാവിന്റെ പരിശ്രമങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്..

ടിയാന്റെ പ്രശ്നം ഉദ്ധാരണക്കുറവാണോ അതോ ശീഘ്രസ്ഖലനമാണോ എന്ന് സിനിമ തീർന്നിട്ടും വ്യക്തമാക്കപ്പെട്ടില്ല എന്നത് ഒരു വസ്തുതയായി നിലനിൽക്കെത്തന്നെ

രണ്ടായാലും അതിനുള്ള പരിഹാരമോ നിർദ്ദേശമോ ഒന്നും സിനിമയിൽ വന്നില്ല എന്നത് നിരാശപ്പെടുത്തി…

ഇനി അങ്ങനെയൊരു പരിഹാരനിർദ്ദേശം വന്നില്ലെങ്കിലും യുക്തിപരമായി ആ കഥയെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ കണ്ടിരിക്കാൻ പറ്റിയേനെ..

അതിന് പകരം ഒരാളുടെ ലൈംഗികശേഷി കുട്ടികൾ ഉണ്ടാവുന്നതുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നതെന്ന ഒരു ഹിമാലയൻ മണ്ടത്തരത്തെ പരിപോഷിപ്പിച്ചു കഥ മുന്നോട്ട് കൊണ്ടുപോകുന്നത്

കണ്ടപ്പോൾ സംവിധായകന്റെ മുഖത്ത് തുപ്പാൻ തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല…

ലൈംഗിക പ്രശ്നങ്ങൾ നേരിടുന്നവരെ പരമാവധി പിഴിഞ്ഞ് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലുകളെപ്പറ്റി പറഞ്ഞത് ഒരു പരിധി വരെ അംഗീകരിക്കാൻ പറ്റുമെങ്കിലും

ഡോക്ടർ പൊടിച്ചു കൊടുത്ത വയാഗ്ര നായകന്റെ അച്ഛൻ കുടിക്കുന്നതും അതേ തുടർന്നു നായകന്റെ അമ്മ ഗർഭിണി ആവുന്നതുമൊക്കെ കണ്ടപ്പോൾ ചിരിക്ക് പകരം കരച്ചിലാണ് വന്നത്…