ദിലീപിനോടുള്ള തന്റെ സൗഹൃദത്തെ കുറിച്ചും ആരാധനയെ കുറിച്ചും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. ദിലീപ് ചിത്രം ‘പാപ്പി അപ്പച്ച’യിലൂടെയാണ് ധര്‍മ്മജന്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. ദിലീപിനോടുള്ള സ്‌നേഹത്തെ കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ് ധര്‍മ്മജന്‍.
ദിലീപേട്ടനെ എപ്പോഴും വിളിക്കുന്ന ബന്ധമില്ല. തന്നെ സിനിമയില്‍ കൊണ്ടു വന്ന ആളെന്ന നിലയ്ക്കും. അല്ലാണ്ടും ഒരു സ്‌നേഹം തനിക്ക് പുള്ളിയോടുണ്ട്. ആ സ്‌നേഹം തിരിച്ച് പുള്ളിക്കുമുണ്ട്. എല്ലാ സിനിമകളിലും തന്നെ അഭിനയിക്കാന്‍ വിളിക്കാത്തതില്‍ പരാതി ഒന്നുമില്ല.
അങ്ങോട്ട് വിളിക്കുന്നതിലും കൂടുതല്‍ ചിലപ്പോള്‍ പുള്ളി എന്തെങ്കിലും ആവശ്യത്തിന് ഇങ്ങോട്ട് വിളിക്കാറെ ഉള്ളൂ. പിന്നെ തനിക്ക് കടപ്പാടുണ്ട്, പ്രകടമായല്ല പരസ്യമായി തന്നെ. എന്തുണ്ടെങ്കിലും അങ്ങനെ പറയുന്ന ആളാണ്. തന്റെ നിലപാടുകള്‍ക്ക് ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.
അത് ശരിയല്ല എന്ന് പറഞ്ഞാല്‍, ശരിയാണെങ്കില്‍ മാറ്റും. അതല്ലാതെ തന്റെ നിലപാടുകള്‍ക്ക് മാറ്റമില്ല. അച്ഛനില്‍ നിന്ന് കിട്ടിയ ഗുണമാണ്. അത് ഇന്നുവരെ കളഞ്ഞ് കുളിച്ചിട്ടില്ല എന്നാണ് ധര്‍മ്മജന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
നേരത്തെ ദിലീപ് നടിയെ ആക്രമിച്ച കേസില്‍ അകപ്പെട്ടപ്പോള്‍ ദിലീപിനെ പിന്തുണച്ച് ധര്‍മ്മജന്‍ സംസാരിച്ചിരുന്നു. ഇത് വിമര്‍ശനങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. അതേസമയം, എരിഡ എന്ന സിനിമയാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.
Leave a Reply