കൊച്ചിയില്‍ പ്രമുഖ നടിയാക്രമിക്കപ്പെട്ട കേസില്‍ നടന്‍ ധര്‍മ്മജനേയും ദിലീപിന്റെ അനിയന്‍ അനുപിനേയും ചോദ്യം ചെയ്യുന്നതിനായി ആലുവ പോലീസ് ക്ലബ്ബിലേയ്ക്കു വിളിപ്പിച്ചു. കേസില്‍ 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ഉണ്ടായേക്കും എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് പോലീസിന്റെ ഈ പുതിയ നീക്കം. ഈ നടപടി കേസ് നിര്‍ണ്ണായക ഘട്ടത്തിലേയ്ക്കാണു പോകുന്നത് എന്നതിന്റെ സൂചനയാണെന്നും പറയുന്നു. ധര്‍മ്മജനും പള്‍സര്‍ സുനിയും ഒരുമിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ ധര്‍മ്മജനെ പൊലീസ് വിളിപ്പിച്ചിരിക്കുന്നത്. ആരെയും അറസ്റ്റ് ചെയ്യാനുളള സമയമായിട്ടില്ലെന്നും അതിനുളള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് ഇന്ന് അറിയിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. കൂടുതല്‍ ഊഹാപോഹങ്ങള്‍ ഇത് സംബന്ധിച്ച് പ്രചരിപ്പിക്കരുതെന്നും റൂറല്‍ എസ്പി എ.വി ജോര്‍ജ് അറിയിച്ചിരുന്നു. ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതും. ഇതിനായി നൂറിലേറെ പേജ് വരുന്ന പുതിയ ചോദ്യാവലി പൊലീസ് തയ്യാറാക്കി. ഫോണ്‍കോളുകളുടെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലും ചോദ്യങ്ങളുണ്ടെന്നാണ് അറിയുന്നത്.