സ്വന്തം ലേഖകൻ 

മുംബൈ: ക്രിക്കറ്റ് താരം ധോണി തന്റെ സ്വന്തം മൊബൈൽ ആപ്പിലൂടെ ആരാധകരുമായി കൂടുതൽ അടുക്കുന്നു. ആരാധകര്‍ക്കായി ഈ അവിസ്മരണീയ സമ്മാനം ഒരുക്കുന്നത് സിംഗിള്‍ ഐഡിയാണ്. Single.id യുടെ ഡയറക്ടറും കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ്‌ ടീമിന്റെ ഉടമയുമായ അഡ്വ. സുഭാഷ് മാനുവലിന്റെ നേതൃത്യത്തിൽ രൂപകല്പന ചെയ്ത ഈ ആപ്പ്, ധോണിയുടെ ആരാധകർക്ക് അദ്ദേഹത്തോടൊപ്പം കൂടുതൽ അടുത്ത ബന്ധം ഉണ്ടാക്കുവാനുള്ള അവസരം നൽകുന്നു. ധോണിയുടെ എക്‌സ്‌ക്ലൂസീവ് വീഡിയോകളും ചിത്രങ്ങളും കാണുവാനും, അദ്ദേഹവുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരമാണ് ധോണി ആപ്പിലൂടെ സജ്ജമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിൽ ഉള്‍പ്പെടെ ഒരിടത്തും ലഭിക്കാത്ത ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകര്‍ക്ക് ഇവിടെ കാണുവാന്‍ സാധിക്കുക.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പോലെ പ്രവര്‍ത്തിക്കുന്ന ആപ്പില്‍, തന്റെ ജീവിതത്തില്‍ ഒപ്പിയെടുത്ത എക്സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ധോണി തന്നെ പോസ്റ്റ് ചെയ്യും. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ ചിത്രങ്ങളും മറ്റും കാണുവാനും ലൈക്ക് ചെയ്യുവാനും സാധിക്കും. ധോണി ആപ്പിൽ  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യമായിരിക്കും.

ഇതിനായുള്ള പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സിംഗിള്‍ ഐഡി ഡയറക്ടറും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമയുമായ അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു. www.dhoniapp.com എന്ന ലിങ്കിലൂടെ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്കാണ് പ്ലാറ്റ്‌ഫോം സേവനം സൗജന്യമായി ലഭിക്കുക. രജിസ്‌ട്രേഷനായി ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ ഐഡി മാത്രം നല്‍കിയാല്‍ മതിയാവും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഉടൻ തന്നെ ലഭ്യമാകുന്ന ഈ ആപ്പിലൂടെ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയതാരത്തിന്റെ കരിയറിലെ സുപ്രധാന നിമിഷങ്ങള്‍ കാണുവാനും പുത്തന്‍ സാങ്കേതികവിദ്യയിലൂടെ അവ ആസ്വദിക്കാൻ സാധിക്കുമെന്നും, ക്രിക്കറ്റ് ലോകത്ത് ധോണിയുടെ സംഭാവനകള്‍ ഓര്‍മ്മപ്പെടുത്തുന്ന ഈ ആപ്പ് മഹത്തായ യാത്രയുടെ ഭാഗമാവുകയാണെന്നും Single.id ഡയറക്ടർ അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു.

പ്രീ -രജിസ്ട്രേഷൻ നടത്തുവാൻ ഉടൻ തന്നെ www.dhoniapp.com സന്ദർശിക്കുക.

ധോണിയുടെ വിരളമായ ചിത്രങ്ങളും ഫാന്‍ ഇന്ററാക്ഷനും ഒരുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ആപ്പിലൂടെ സ്‌പെഷ്യല്‍ ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കുമെന്നും സിംഗിള്‍ ഐഡി ഗ്ലോബല്‍ സിഇഒ ബിഷ് സ്‌മെയര്‍ പറഞ്ഞു. “ആരാധകരെ ധോണിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്നും Single.id ഡയറക്ടർ അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു.

യു.കെ ആസ്ഥാനമായുള്ള റിവാർഡ്സ് സാങ്കേതിക വിദ്യാ കമ്പനിയാണ് Single.id. 2014-ൽ ബിഷ് സ്മെയർ സ്ഥാപിച്ച ഈ കമ്പനി Payment-Linked-Rewards ഇൻഫ്രാസ്ട്രക്ചറുമായി വിവിധ രാജ്യങ്ങളിലെ ധനകാര്യ സേവന സ്ഥാപനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നു.