ഡയാന ധരിച്ച വസ്ത്രങ്ങൾ, ആഭരണങ്ങൾ എല്ലാത്തിനുമുണ്ട് പറയാൻ ഓരോരോ കഥകൾ. പ്രണയത്തിന്‍റെയും സ്നേഹത്തിന്‍റെയും വിരഹത്തിന്‍റെയും കഥകൾ. ഇപ്പോൾ വെളിപ്പെട്ടിരിക്കുന്ന ആ രഹസ്യം ഒരു വാച്ചിനെ ചുറ്റിപ്പറ്റിയുള്ളതാണ്. ഡയാന രണ്ടുവാച്ചുകൾ ധരിക്കുമായിരുന്നു. എന്നാൽ അതിനുപിന്നിലെ രഹസ്യം പലരും അറിഞ്ഞിരുന്നില്ല. മേരി ക്ലെയറാണിപ്പോൾ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്തിനായിരുന്നു ആ രണ്ട് വാച്ചുകൾ?

ഡയാന അന്ന് ചാൾസ് രാജകുമാരനുമായി പ്രണയത്തിലായിരുന്നു. ഒരു കൈയിലുള്ള സ്വർണവാച്ച് അത് രാജകുമാരിയുടെ സ്വന്തമായിരുന്നു. എന്നാൽ ലെതർ സ്ട്രാപുള്ള വാച്ചാകട്ടെ ചാൾസ് രാജകുമാരൻ സമ്മാനിച്ചതും. സ്വന്തം വാച്ചിനൊപ്പം പ്രണയ സമ്മാനമായി ലഭിച്ച വാച്ചും രാജകുമാരി ധരിച്ചിരുന്നു. ചാൾസ് രാജകുമാരന് വേണ്ടിയായിരുന്നു ആ വാച്ച് ധരിച്ചിരുന്നത്. രാജകുമാരി പ്രത്യക്ഷപ്പെട്ടിരുന്ന പല ചടങ്ങുകളിലും അവരുടെ കൈയിൽ രണ്ട് വാച്ചുകൾ കാണപ്പെട്ടിരുന്നു. ചാൾസ് രാജകുമാരന്‍റെ പോളോ മത്സരം കാണാൻ എത്തിപ്പോഴും രണ്ട് വാച്ച് ധരിച്ചിരുന്നു. ചാൾസ് രാജകുമാരന്‍റെ വിജയത്തിനുവേണ്ടിയായിരുന്നുവത്രെ ഡയാന ആ വലിയ വാച്ച് ധരിച്ചിരുന്നത്.
അതുപോലെ ചാൾസ് രാജകുമാരനുമായുള്ള വിവാഹദിനത്തിൽ ഡയാന അണിഞ്ഞിരുന്ന വേഷത്തിനുമുണ്ടൊരു പറായൻ ഒരു കഥ. ലോകത്തിലെ ഏറ്റവും പ്രശസ്തരായ ഡിസൈനർമാർ തയ്യാറാക്കിയ വിവാഹ വേഷമായിരുന്നില്ല ഡയാന അണിഞ്ഞിരുന്നത്. ഡയാനയുടെ സഹോദരി വിവാഹത്തിന് ഉപയോഗിച്ച അതെ വസ്ത്രമായിരുന്നു ഡയാനയും ഉപയോഗിച്ചത്.Related image

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡയാന വില്യം രാജകുമാരന് ജന്മം നൽകിയപ്പോൾ ചാൾസ് രാജകുമാരൻ നല്കിയ സമ്മാനത്തിനും ഉണ്ടൊരു സവിശേഷത. മകന്‍റെ പേര് കൊത്തിയിട്ടുള്ള  നെക്ലെസ് ആയിരുന്നു സമ്മാനമായി നൽകിയത്. ഡയാന രാജകുമാരിയുടെ കഥകൾ ഇവിടെ അവസാനിക്കുന്നില്ല. അകാലത്തിൽ പൊലിഞ്ഞ ആ സ്വപ്ന സുന്ദരി വീണ്ടും ജീവിക്കുന്നു, പുറം ലോകമറിഞ്ഞിട്ടില്ലാത്ത ഇത്തരം കഥകളിലൂടെ.Image result for princess diana with two watches