അങ്കമാലി കോടതി ജാമ്യം റദ്ദാക്കിയതോടെയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തിയത്. ദിലീപിനെതിരെ തെളിവുകള്‍ ഇല്ലെന്നാണ് അദ്ദേഹത്തിന്‍റെ വക്കീല്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വക്കീല്‍ ഇതിനെതിരെ വാദങ്ങള്‍ നിരത്തിയത്. 4 കാര്യങ്ങള്‍ പരിഗണിച്ചാണ് ദിലീപിന് കോടതി ജാമ്യം നിഷേധിച്ചത്.
1.ദിലീപ് പുറത്തിറങ്ങിയാല്‍ കേസിലെ സാക്ഷികളെ സ്വദീനിക്കാന്‍ സാധ്യതയുണ്ട്
2. കേസില്‍ ബലാത്സംഗം അടക്കമുള്ള ഗൗരവമായ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നു ഈ സമയത്ത് പ്രതിക്ക് ജാമ്യം നല്‍കാന്‍ സാധിക്കില്ല
3. മൂന്ന് കെട്ടുകളായുള്ള പോലീസിന്‍റെ കേസ് ഡയറി വിശദമായി പരിശോധിച്ചതില്‍ തെളിവുകള്‍ ഉണ്ടെന്ന് കോടതിക്ക് ബോധ്യമായി
4. ഫോണ്‍വിളികള്‍, ടവര്‍ലോക്കേഷന്‍, സാക്ഷിമൊഴികള്‍ എന്നിവ ദിലീപിന് എതിരാണ്.
Leave a Reply